News

കൈതോലപ്പായയിൽ പൊതിഞ്ഞ് 2 കോടി രൂപ സിപിഎം നേതാവ് കൈപ്പറ്റി, കൊണ്ടുപോയത് നിലവിലെ മന്ത്രിയുടെ കാറിൽ: ജി ശക്തിധരൻ

തിരുവനന്തപുരം: കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ കോടി ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധരൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ ആരോപിക്കുന്നു.

ജി ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഞാൻ എന്തിന്
പ്രതികരിക്കണം?
“Raul Rodrigo
Awaiting your response and action from brother G Sakthidharan
Reply15h”

‘ഭീഷണിയുടെയും പകപോക്കലിന്‍റെയും പ്രതികാര രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ല’; സുധാകരനും സതീശനും പിന്തുണയുമായി രാഹുൽ ഗാന്ധി

ഏതോ സുമനസ്സ് എന്റെ പോസ്റ്റിൽ പ്രതിഷ്ഠിച്ചിരിക്കുന്നതാണ് ഇത് .എല്ലാ ദിവസവും എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും നേരെ അസഭ്യവർഷം പതിവുള്ളതാണ് ..അതുകൊണ്ട് ഈ സുഹൃത്ത് എന്നോട് സഹതപിച്ചിട്ടോ ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടോ ഫലമില്ല. എനിക്ക് ആകെയുള്ള സങ്കടം എന്റെ പോസ്റ്റിൽ സഹകരിക്കുന്ന സഹോദരിമാർക്ക് നേരിടുന്ന ദുഃഖമാണ്.എനിക്കുള്ള ഏക പോംവഴി കൂടുതൽ സഹോദരിമാരെ ഫ്രണ്ട്‌സ് ആയി സ്വീകരിക്കാതിരിക്കുകയാണ്.

പുരുഷ കേസരികൾ ഇതിനോടൊന്നും പ്രതികരിക്കുന്നവരല്ല. അസഭ്യ ഭാഷ ഉപയോഗിക്കുന്ന ഒരാളെയും അവർ unfriend ചെയ്യില്ല. ഒരാൾ മാത്രം unfriend ചെയ്തിട്ട് കാര്യമില്ലല്ലോ. ഈ വികല ഗോത്രഭാഷ ഉപയോഗിക്കുന്നതിൽ അതിനിപുണൻ ഒരു മന്ത്രിതന്നെയാണ്.അയാളുടെ ആദ്യഭാര്യയോട് എങ്ങിനെയാണ് പകവീട്ടിയതെന്ന് ആ ഭാഷയിൽ നിന്ന് മനസിലാകും. അതിപ്പോൾ ക്ളിഫുകളിൽ എത്തിയിയിരിക്കുകയാണ്. അവിടത്തെ ശീലാവതിയെ പഠിപ്പിക്കുന്നതും ഇതേ ഭാഷയാണത്രെ. എനിക്കെതിരെയുള്ള അസഭ്യവർഷം കണ്ട് മനം നൊന്ത് ഏതോ സുഹൃത്ത് സഹതപിച്ചു എഴുതിയതായിരിക്കും. അത് തടയാൻ ഞാൻ അശക്തനാണ് ,

കെപിസിസിയുടെ സംസ്കാര സാഹിതി സംസ്ഥാന ചെയര്‍മാൻ നിര്‍മാതാവ് ആന്റോ ജോസഫ്

എങ്കിലും എന്റെ പണി ഇന്ന് തുടങ്ങുകയാണ് . സിംഹാസനത്തിൽ ഇരിക്കുന്ന ആണും പെണ്ണും നടുറോഡിൽ തുണിയുരിഞ്ഞു നിൽക്കുമ്പോഴേ അപമാനം മനസിലാകൂ. എന്നെയും കുടുംബത്തെയും ഇനിയും അപമാനിക്കാൻ ശ്രമിച്ചാൽ അർധരാത്രി സൂര്യനുദിച്ചാൽ എന്താകുമെന്ന് അറിയാമല്ലോ. കൂടെ കിടത്തിയിരുന്നവരെയും കൊണ്ട് ഓടേണ്ടിവരിക മന്ത്രിമാർ ആയിരിക്കും. അസത്യത്തിന്റെ കണികപോലും ഉണ്ടാകില്ല. ഓർത്തോ . മുഖ്യമന്ത്രി വിളിച്ചു മുന്നറിയിപ്പ് കൊടുത്ത് മന്ത്രിയും തോഴിയും.

നക്ഷത്ര ഹോട്ടലിൽ നിന്ന് മുങ്ങിയത് കേന്ദ്ര ഇന്റലിജൻസ് ബ്യുറോയുടെ പ്രതിദിന റിപ്പോർട്ടിൽ അച്ചടിച്ചുവെച്ചിട്ടുണ്ട്. നായികാ ഇന്ന് പാർട്ടിയിൽ ഇല്ല. എന്നെക്കൊണ്ട് വായിപ്പിക്കണോ ?
എങ്കിലും മറുപടി കൊടുക്കണമെന്ന സുഹൃത്തിന്റെ അഭ്യർത്ഥന മാനിക്കുന്നു. ഇന്ന് തുടങ്ങാം അദ്ദേഹം ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത് കൊണ്ട് ആ ഭാഷയിൽ തന്നെ കുറിച്ചോട്ടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button