പ്രമുഖ എഡ് ടെക് സ്ഥാപനമായ ബൈജൂസിനെതിരെ പുതിയ ആരോപണവുമായി മുൻ ജീവനക്കാർ രംഗത്ത്. കമ്പനിയിലെ മുൻ ജീവനക്കാർ ഇപിഎഫ് അക്കൗണ്ട് പാസ്ബുക്കും, സാലറി സ്ലിപ്പുകളും, ഇപിഎഫ്ഒ പോർട്ടലിൽ നിന്നുള്ള വിവരങ്ങളും പരിശോധിച്ചതോടെയാണ് പിഎഫ് വിഹിതം യഥാക്രമം ബൈജൂസ് അടച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. എന്നാൽ, മുൻ ജീവനക്കാരുടെ ആരോപണത്തിനെതിരെ ബൈജൂസ് രംഗത്തെത്തിയിട്ടുണ്ട്. ജീവനക്കാരുടെ പിഎഫ് വിഹിതം നൽകാൻ സാധിക്കാത്തത് ചില സാങ്കേതിക തകരാറിനെ തുടർന്നാണെന്ന് ബൈജൂസ് വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ബൈജൂസിനെതിരെ പുതിയ ആരോപണം എത്തിയിരിക്കുന്നത്. ഏപ്രിൽ മാസം 3,164 ജീവനക്കാർക്കുള്ള പിഎഫ് വിഹിതം 36 ദിവസത്തെ കാലതാമസത്തിനു ശേഷമാണ് കമ്പനി അടച്ചത്. എന്നാൽ, മെയ് മാസം 31 ജീവനക്കാർക്ക് മാത്രമാണ് പിഎഫ് വിഹിതം ലഭിച്ചിട്ടുള്ളത്. കുടിശ്ശിക വന്ന മാസങ്ങളിലെ പിഎഫ് വിതരണം നടത്തിയിട്ടുണ്ടെങ്കിലും, അവ എല്ലാ ജീവനക്കാർക്കും ലഭിച്ചിട്ടില്ലെന്നാണ് പരാതി.
Also Read: ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ കൂടുതലും കേരളത്തിൽ നിന്ന്: ജെപി നദ്ദ
Post Your Comments