കോവിഡിന്റെ ഒമിക്രോൺ വേരിയന്റിനെതിരെയുള്ള ആദ്യ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചെടുത്ത് ഇന്ത്യ. ജെംകോവാക്സ്-ഒഎം എന്നറിയപ്പെടുന്ന വാക്സിനാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഈ വാക്സിന് ഡ്രഗ് കൺട്രോളർ അനുമതി നൽകിയിരുന്നു. പൂനെ ആസ്ഥാനമായുളള ജെന്നോവ ബയോഫാർമസ്യൂട്ടിക്കൽസാണ് ജെംകോവാക്സ്-ഒഎം വികസിപ്പിച്ചെടുത്തത്.
വാക്സിൻ 2 ഡിഗ്രി സെന്റീഗ്രേഡ് മുതൽ 8 ഡിഗ്രി സെന്റീഗ്രേഡ് വരെ സൂക്ഷിക്കാൻ സാധിക്കും. അതിനാൽ, മറ്റ് അംഗീകൃത എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള വാക്സിനുകൾക്ക് ഉപയോഗിക്കുന്ന അത്രയും ശീതീകരണ സംവിധാനം ഇവയ്ക്ക് ആവശ്യമില്ല. കേന്ദ്രസർക്കാറിന്റെ കോവിഡ് സുരക്ഷാ ദൗത്യത്തിന്റെ ഭാഗമായാണ് ഒമിക്രോൺ വേരിയന്റിനെതിരെ പ്രവർത്തിക്കുന്ന വാക്സിൻ വികസിപ്പിച്ചെടുത്തത്. രണ്ട് ഡോസ് കോവാക്സീൻ അല്ലെങ്കിൽ കോവിഷീൽഡ് സ്വീകരിച്ച വ്യക്തികൾക്ക് ജെംകോവാക്സ്-ഒഎം ബൂസ്റ്റർ വാക്സിൻ നൽകാവുന്നതാണ്. ഇവ സൂചി രഹിത വാക്സിനാണ്.
Post Your Comments