സ്ഥിരനിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ബാങ്ക് അടുത്തിടെ അവതരിപ്പിച്ച എസ്ബിഐ വീകെയർ പദ്ധതിയിൽ ചേരാനുള്ള സമയപരിധി ദീർഘിപ്പിച്ചു. ഇതോടെ, മുതിർന്ന പൗരന്മാർക്ക് സെപ്റ്റംബർ 30 വരെ പദ്ധതിയിൽ അംഗമാകാവുന്നതാണ്. പുതുതായി നിക്ഷേപം നടത്തുന്നവർക്കും കാലാവധി തീർന്ന നിക്ഷേപങ്ങൾ പുതുക്കുന്നവർക്കും പുതിയ നടപടി പ്രയോജനപ്പെടുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.
ഉയർന്ന പലിശ നിരക്കാണ് വീകെയർ പദ്ധതിയുടെ പ്രധാന ആകർഷണം. അഞ്ച് വർഷത്തിനും 10 വർഷത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപ പദ്ധതിയിൽ ചേരുന്നവർക്കാണ് ഉയർന്ന പലിശ ലഭിക്കുക. ടേം ഡെപ്പോസിറ്റിന് അധിക പലിശ നൽകി മുതിർന്ന പൗരന്മാരുടെ സമ്പാദ്യം സംരക്ഷിക്കുന്ന നിക്ഷേപ പദ്ധതി എന്ന നിലയിലാണ് എസ്ബിഐ വീകെയർ പദ്ധതി അവതരിപ്പിച്ചത്. ഈ പദ്ധതിക്ക് കീഴിൽ 7.50 ശതമാനം പലിശയാണ് ലഭിക്കുക.
Also Read: ചെമ്മീനിന്റെ കറുത്ത നാര് കളയാതെയാണോ കഴിക്കുന്നത്, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Post Your Comments