Latest NewsKeralaNews

ബാങ്ക് വായ്പ തട്ടിപ്പ്: കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കൽപ്പറ്റ: ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പുക്കേസിലാണ് കോൺഗ്രസ് നേതാവ് അറസ്്റ്റിലായത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി എം പൗലോസിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകിട്ടാണ് പൗലോസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Read Also: ഇറച്ചിക്കോഴികളെ കൊടുത്തതിന്‍റെ പണംകൊടുക്കാൻ വൈകി: കോഴിക്കട ഉടമയുടെമകനെ കൊലപ്പെടുത്താൻ ശ്രമം: പ്രതികള്‍ക്ക് 15വർഷം തടവ്

കേസിൽ നാലാം പ്രതിയാണ് കോൺഗ്രസ് പുൽപ്പള്ളി മണ്ഡലം പ്രസിഡന്റായ പൗലോസ്. തട്ടിപ്പിനിരയായ പുൽപ്പള്ളി സ്വദേശിയാണ് പരാതി നൽകിയത്. മൂന്ന് പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. മുൻ ബാങ്ക് പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ കെ എബ്രഹാം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി എന്നിവരാണ് നേരത്തെ പിടിയിലായത്. ബാങ്കിൽ എട്ടരക്കോടിയുടെ വായ്പ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികൾ നേരത്തെ ഉയർന്നിട്ടുണ്ട്.

Read Also: നിങ്ങളുടെ സെറത്തിന്റെ ഗുണങ്ങൾ പരമാവധിയാക്കാൻ ഈ വഴികൾ ശീലിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button