വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിന് ജാമ്യം. കണ്ണൂർ കണ്ണപുരം, വളാഞ്ചേരി എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. അശ്ലീല പദപ്രയോഗം, ഗതാഗത തടസ്സം ഉണ്ടാക്കൽ എന്നീ പരാതികളാണ് നിഹാദിനെതിരെ വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ, സ്ത്രീവിരുദ്ധത, അശ്ലീല സംഭാഷണങ്ങൾ എന്നിവ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ കണ്ണപുരം പോലീസും ഐടി ആക്ട് പ്രകാരം തൊപ്പിക്കെതിരെ കേസെടുത്തിരുന്നു. ഈ രണ്ട് കേസുകളിലുമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
ഇന്നലെ പുലർച്ചെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്നാണ് പോലീസ് നിഹാദിനെ പിടികൂടിയത്. വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ തൊപ്പിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, പ്രോഗ്രാമുകൾ ഉള്ളതിനാൽ ഒരാഴ്ച കഴിഞ്ഞ് മാത്രമേ ഹാജരാക്കാൻ സാധിക്കുകയുള്ളൂ എന്ന് തൊപ്പി വ്യക്തമാക്കിയതോടെയാണ് പോലീസ് എറണാകുളത്തെത്തി പിടികൂടിയത്. പോലീസ് ഫ്ലാറ്റിന്റെ വാതിൽ ചവിട്ടി തുറന്ന് തൊപ്പിയെ പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ മുഖാന്തരം പ്രചരിക്കുന്നുണ്ട്. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനെ തുടർന്നാണ് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നതെന്ന് പോലീസ് വ്യക്തമാക്കി.
Also Read: കാറിൽ കടത്തുകയായിരുന്ന മാൻകൊമ്പുകളുമായി രണ്ട് പേർ പിടിയില്‍
Post Your Comments