Latest NewsNewsTechnology

ഇതുവരെ ശ്രമിച്ചിട്ടില്ലാത്ത പുതിയ പരീക്ഷണവുമായി യൂട്യൂബ്! ആദ്യം നടപ്പാക്കുന്നത് ഈ രാജ്യത്ത്

കൊറിയൻ ഭാഷയിലാണ് യൂട്യൂബിന്റെ പുതിയ ചാനൽ പ്രവർത്തിക്കുക

യൂട്യൂബിന്റെ ചരിത്രത്തിൽ ആദ്യമായി ഇതുവരെ ഒരിക്കലും ശ്രമിച്ചിട്ടില്ലാത്ത പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ലൈവ് കൊമേഴ്സിനായുള്ള പുതിയ ഷോപ്പിംഗ് ചാനൽ ആരംഭിക്കാനാണ് യൂട്യൂബ് പദ്ധതിയിടുന്നത്. ജൂൺ 30നാണ് പദ്ധതിക്ക് തുടക്കമിടുക. യൂട്യൂബിന്റെ ആദ്യ പരീക്ഷണങ്ങൾ ദക്ഷിണ കൊറിയയിൽ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയിൽ ലൈവ് സ്ട്രീമിംഗ് കൊമേഴ്സിന് ജനപ്രീതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

പുതിയ പ്ലാറ്റ്ഫോമിലൂടെ ഇൻഫ്ലുവൻസർമാർ വീഡിയോ ലൈവ് സ്ട്രീം ചെയ്യുകയും, വിവിധ ഉൽപ്പന്നങ്ങൾ ആളുകൾക്ക് പരിചയപ്പെടുത്തുകയും ചെയ്യും. വീഡിയോയിൽ പരിചയപ്പെടുത്തുന്ന ഉൽപ്പന്നങ്ങൾ അപ്പോൾ തന്നെ വാങ്ങാനുള്ള ലിങ്കുകളും നൽകുന്നതാണ്. കൊറിയൻ ഭാഷയിലാണ് യൂട്യൂബിന്റെ പുതിയ ചാനൽ പ്രവർത്തിക്കുക. നിലവിൽ, 90 ദിവസം ദൈർഘ്യമുള്ള പ്രോജക്ട് എന്ന നിലയിലാണ് ഇവ അവതരിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ 30 ഓളം ബ്രാൻഡുകൾ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാകും. സാമ്പത്തിക രംഗത്ത് നേരിയ മാന്ദ്യം നേരിട്ടതോടെയാണ്, പുതിയ വരുമാന മാർഗ്ഗങ്ങൾ യൂട്യൂബ് പരീക്ഷിക്കുന്നത്. അതേസമയം, നേവർ എന്ന കമ്പനിയുടെ ലൈവ് സ്ട്രീമിംഗ് കോമേഴ്സ് ഇതിനകം ദക്ഷിണ കൊറിയയിൽ സജീവമാണ്.

Also Read: വ്യാജ സർട്ടിഫിക്കറ്റ് കേസ്: വിദ്യയെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ല, ആവശ്യമായ തെളിവുകള്‍ ലഭിച്ചതായി അഗളി പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button