
ആമ്പല്ലൂർ: വിൽപനക്ക് സൂക്ഷിച്ച 430 ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. നെടുമ്പാൾ പള്ളം സ്വദേശി കല്ലയിൽ വീട്ടിൽ അനീഷാണ് (32) പിടിയിലായത്. യുവാവിനെ പുതുക്കാട് പൊലീസ് ആണ് പിടികൂടിയത്.
Read Also : വീടുകളില്‍ പട്ടാപകല്‍ കവര്‍ച്ച, മോഷണം നടത്തിയത് 30ഓളം വീടുകളില്‍ : മാടന് ജിത്തു പിടിയിൽ
എട്ട് ഗ്രാം വീതമുള്ള 48 ചെറിയ പൊതികളിലായി കട്ടിലിനടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പുതുക്കാട് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു.
പുതുക്കാട് എസ്.ഐ സൂരജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments