ദിവസവും തെെര് കഴിക്കുന്നവരാണ് നമ്മളിൽ അധികം പേരും. തൈരിൽ വിറ്റാമിൻ ബി 2, വിറ്റാമിൻ ബി 12, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. തൈരിൽ ധാരാളം സജീവമായ ബാക്ടീരിയകളുണ്ട്. ഇത് രോഗമുണ്ടാക്കുന്ന അണുക്കൾക്കെതിരെ പോരാടാൻ സഹായിക്കുന്നു. കൂടാതെ, തൈരിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, ലാക്ടോബാസിലസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഒരാളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. അത് ഒരാളുടെ കുടലിന്റെ ആരോഗ്യം നിലനിർത്തുന്നു.
ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡ് തെെരിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അത് മനസിനും ശരീരത്തിനും കൂടുതൽ ഉന്മേഷം നൽകുന്നു. തെെരിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എല്ലിനും പല്ലിനും വളരെ നല്ലതാണ്. തെെര് ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു.
തെെര് പതിവായി കഴിക്കുന്നത് അൾസർ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദ്രോഗങ്ങൾ അകറ്റാനും തെെര് കഴിക്കുന്നത് ഗുണം ചെയ്യും.
ദിവസവും തൈര് കഴിക്കുന്നതിന്റെ മറ്റൊരു ഗുണം, കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു എന്നതാണ്. ഇത് കൊളസ്‌ട്രോളിന്റെ അളവ് സന്തുലിതമാക്കി ഹൃദയത്തെ ആരോഗ്യകരവും ഉന്മേഷവും നിലനിർത്തുന്നു.
Post Your Comments