കോട്ടയം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിഖില് തോമസിനെതിരെ വെളിപ്പെടുത്തലുമായി പോലീസ്. നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത് പണം നൽകിയാണെന്ന് പോലീസ് വ്യക്തമാക്കി. നിഖിലിന്റെ സുഹൃത്ത് അബിൻ സി രാജ് സർട്ടിഫിക്കറ്റുകൾക്കായി 2 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പോലീസ് ചൂണ്ടിക്കാട്ടി.
അബിൻ സി രാജിന്റെ അമ്മയുടെ അക്കൗണ്ടിലേക്കാണ് നിഖിൽ തോമസ് പണം നൽകിയതെന്നും പോലീസ് ചൂണ്ടിക്കാട്ടി. ബി.കോം ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, മൈഗ്രേഷൻ, കലിംഗയിലെ ടിസി എന്നിവ നിഖിൽ കരസ്ഥമാക്കിയിട്ടുണ്ട്. എറണാകുളത്തെ ഒറിയോൺ സ്ഥാപനം വഴിയാണ് സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തിയത്. ഒളിവിൽ പോകുന്നതിന് മുൻപ് നിഖിൽ മൊബൈൽ ഫോൺ വലിച്ചെറിഞ്ഞുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
Post Your Comments