Latest NewsNewsIndia

ഗുജറാത്തിൽ ഗൂഗിളിന്റെ ആഗോള ഫിൻടെക് ഓപ്പറേഷൻ സെന്റർ ആരംഭിക്കും, പ്രഖ്യാപനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ

ഗൂഗിൾ ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ടിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്

ഗുജറാത്തിൽ ആഗോള ഫിൻടെക് ഓപ്പറേഷൻ സെന്റർ ഉടൻ ആരംഭിക്കാൻ ഒരുങ്ങി ഗൂഗിൾ. ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അമേരിക്കയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് സുന്ദർ പിച്ചൈ പുതിയ പ്രഖ്യാപനം നടത്തിയത്. യുഎസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ സാധിച്ചത് അഭിമാനകരമായ മുഹൂർത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൂഗിൾ ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ടിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലാണ് ഗൂഗിളിന്റെ ആഗോള ഓപ്പറേഷൻ സെന്റർ ആരംഭിക്കുക. ഇത് ടെക്നോളജി രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഇന്ത്യയെ സഹായിക്കും. ‘നരേന്ദ്രമോദി സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ എന്ന കാഴ്ചപ്പാട് വളരെയധികം പ്രശംസനീയമാണ്. മറ്റ് രാജ്യങ്ങൾ കൂടി മാതൃകയാക്കാൻ സാധിക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് ഇന്ത്യ കാഴ്ചവെയ്ക്കുന്നത്’, സുന്ദർ പിച്ചൈ പറഞ്ഞു.

Also Read: തട്ടിക്കൊണ്ടു പോയത് ഒരുമിച്ച് ജീവിക്കാന്‍: 17കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ട്യൂഷൻ ടീച്ചര്‍ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button