ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് നോക്കിയ. പ്രധാനമായും ബഡ്ജറ്റ് റേഞ്ചിലുള്ള സ്മാർട്ട്ഫോണുകളാണ് നോക്കിയ പുറത്തിറക്കാറുള്ളത്. അത്തരത്തിൽ 10,000 രൂപയ്ക്ക് താഴെ നോക്കിയ പുറത്തിറക്കിയ മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് നോക്കിയ സി21 പ്ലസ്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
6.52 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1600×720 പിക്സൽ റെസലൂഷൻ ലഭ്യമാണ്. ഇന്നർ മെറ്റൽ ചേസിസും, ടഫൻഡ് കവർ ഗ്ലാസും പിന്തുണയ്ക്കുന്നതാണ് ഫോണിന്റെ ബോഡി. അഴുക്ക്, വെള്ളം, പൊടി എന്നിവയിൽ നിന്നുള്ള അധിക സംരക്ഷണത്തിനായി ഐപി52 റേറ്റിംഗ് നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം. 3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള നോക്കിയ സി21 പ്ലസ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 9,299 രൂപയാണ്.
Post Your Comments