
കൊച്ചി: പിക്ക് അപ് വാനിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു. ആലുവ പല്ലാരിമംഗലം സ്വദേശിയായ, എടയപ്പുറം മദ്രസയിലെ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരാണ് മരിച്ചത്.
Read Also : വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസ്: മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്ക് ജാമ്യം
ആലുവ എടയപ്പുറം ജംഗ്ഷനിൽ വച്ച് ശനിയാഴ്‌ച പുലർച്ചെ 4.30 ഓടെയാണ് അപകടം നടന്നത്. രാവിലെ തൊട്ടടുത്തുള്ള പള്ളിയിലേക്ക് പോകും വഴി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നോട്ട് എടുത്ത പിക്ക് അപ് വാൻ മുഹ്‌യുദ്ദീനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ അടിയിൽപ്പെട്ട മുഹ്‌യുദ്ദീന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആലുവ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.
Post Your Comments