തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ തിങ്കളാഴ്ച്ച തിരുവനന്തപുരത്തെത്തും. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ വേണ്ടിയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്. തിങ്കളാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് അദ്ദേഹം ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തും.
ചട്ടമ്പിസ്വാമികളുടെ പ്രതിമയിൽ ജെ പി നദ്ദ പുഷ്പാർച്ചന നടത്തുകയും ചെയ്യും. നരേന്ദ്രമോദി സർക്കാരിന്റെ ഒമ്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന തിരുവനന്തപുരം പാർലമെന്റ് മണ്ഡലം വിശാലജനസഭയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.
ജൂൺ 26-ാം തീയതി 10.30 ന് കവടിയാർ ഉദയ് പാലസിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.
Leave a Comment