പനിയുള്ള കുട്ടികളെ അഞ്ചു ദിവസം വരെ സ്‌കൂളിൽ അയക്കരുത്: സർക്കുലർ പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: പനിയുള്ള കുട്ടികളെ മൂന്നു മുതൽ അഞ്ചു ദിവസം വരെ സ്‌കൂളിൽ അയക്കരുതെന്ന് നിർദ്ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം സർക്കുലർ പുറത്തിറക്കി. പനിയുള്ള കുട്ടികൾ നിർബന്ധമായും ചികിത്സ തേടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Read Also: എല്ലാവർക്കും കാണാൻ പറ്റുന്ന സിനിമ ചെയ്യുന്നില്ല എന്ന പരാതി വേണ്ട: പുതിയ ചിത്രം പ്രഖ്യാപിച്ച് ഒമർ ലുലു

കുട്ടിയുടെ രോഗവിവരം സ്‌കൂളിൽ നിന്ന് അന്വേഷിക്കണം. ഒരു ക്ലാസിൽ പല കുട്ടികൾക്ക് പനിയുണ്ടെങ്കിൽ ക്ലാസ് ടീച്ചർ പ്രധാനാധ്യാപകനെയും അദ്ദേഹം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെയും അറിയിക്കണം. ഇൻഫ്‌ളുവൻസയുടെ ചെറിയ ലക്ഷണങ്ങേളാടു കൂടിയാണെങ്കിൽ പോലും സ്‌കൂളിൽ വരുന്ന കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കണം. ചുമ, തുമ്മൽ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ മുൻകരുതലെന്ന നിലയിൽ മാസ്‌ക് ധരിക്കുകയും പര്യാപ്തമായ അകലം പാലിക്കുകയും ചെയ്യണം. എല്ലാ സ്‌കൂളുകളിലും ഒരു അധ്യാപകൻ/ അധ്യാപിക പകർച്ചവ്യാധി നോഡൽ ഓഫിസറായി പ്രവർത്തിക്കണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു.

Read Also: കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനം: കെ സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് വി ഡി സതീശൻ

Share
Leave a Comment