Latest NewsKerala

ആദ്യമായല്ല ഇലന്തൂരിൽ നരബലി, ഡോക്ടർ ബന്ധപ്പെട്ടത് 4വയസ്സുള്ള മകളുമായി: ക്രൂരപീഡനമേറ്റ കുഞ്ഞ് അണുബാധയെ തുടർന്ന് മരിച്ചു!

ഇലന്തൂരിലെ നരബലി കേരളത്തിന്റെ മനസാക്ഷിയെ മരവിപ്പിച്ച ഒന്നാണ്. എന്നാൽ, ആഭിചാര കർമ്മത്തെ തുടർന്നുള്ള കൊലപാതകം ആദ്യമായി അല്ല ഇലന്തൂരിൽ നടക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇലന്തൂർ പരിയാരം പൂക്കോട് കണിയാൻ കണ്ടത്തിൽ ശശിരാജ് പണിക്കർ എന്ന ഹോമിയോ ഡോക്ടർ നാലുവയസ്സുള്ള തന്റെ സ്വന്തം മകളെ 1997-ൽ പീഡിപ്പിച്ചു കൊന്നതിനാണ് ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കെ ജയിലിൽ വെച്ച് മരിച്ചത്.

ആഭിചാരത്തിന്റെ പേരിൽ നടത്തിയ കൊലപാതകത്തിന് പിന്നിൽ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ഇയാളുടെ കാമുകിയായ ചേർത്തല സ്വദേശിനി . ഇവരെ വിവാഹം കഴിക്കാനുള്ള ലക്ഷ്യം കൂടെയായിരുന്നു ഇയാൾക്ക് ഈ കൊലപാതകം എന്നത് പോലിസ് പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച ഇയാൾക്ക് ഈ ബന്ധത്തിൽ ഉണ്ടായ കുട്ടിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

കുഞ്ഞിന്റെ ശരീരത്തിൽ കത്തിച്ച സിഗരറ്റ് കുത്തി നോവിച്ച ആണ് ഇയാൾ ആദ്യമായി ക്രൂരതയ്ക്ക് തുടക്കമിടുന്നത്. പിന്നീട് യുവതിയുമായി വീട്ടിലെത്തുകയും, മാന്ത്രിക ശക്തിയുള്ള യുവതി ആണെന്ന് ഭാര്യയെ വിശ്വസിപ്പിക്കുകയും ചെയ്തു. പ്രാർത്ഥനാ മുറിയിലേക്ക് കടന്ന അയാൾ ഭാര്യയെ അവിടെ നിന്നും മാറ്റി നിർത്തുകയായിരുന്നു. പിന്നീട് ക്രൂര ലൈംഗിക പീഡനത്തിന് ഇരയായ കുട്ടി കടുത്ത അണുബാധയെ തുടർന്ന് മരണത്തിനു കീഴടങ്ങുന്ന സാഹചര്യമാണ് കണ്ടത്.

നാട്ടുകാർ വിവരം അറിഞ്ഞതോടെ ആണ് പത്തനംതിട്ട ഡി ജി പി ശ്രീലേഖയുടെ നിർദ്ദേശപ്രകാരം ആറന്മുള പോലീസ് എത്തുന്നത്. പണിക്കരുടെ ഭാര്യയുടെ മൊഴി ഒരു നിർണായക തെളിവായി മാറുകയായിരുന്നു. തുടർന്നാണ് പണിക്കരെയും ഭാര്യയെയും കാമുകിയെയും പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ പണിക്കർക്ക് ജീവപര്യന്തം ആണ് ലഭിച്ചത്. ഇയാൾ ജയിലിൽ കഴിയുമ്പോൾ ആണ് മരണമടഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button