
മംഗളൂരു: ഗ്രാമപഞ്ചായത്ത് ഡവലപ്മെന്റ് ഓഫീസറെ 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തു. മംഗളൂരുവിനടുത്ത കൗക്രാഡി പഞ്ചായത്ത് പി.ഡി.ഒ ജി.എൻ.മഹേഷാണ് അറസ്റ്റിലായത്. ലോകായുക്ത പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ബെൽത്തങ്ങാടി താലൂക്കിൽ കൊക്കഡയിലെ തന്റെ സ്ഥലവുമായി ബന്ധപ്പെട്ട രേഖ ലഭിക്കുന്നതിന് 2017-ൽ അപേക്ഷ നൽകിയ ആൾ ഓഫീസിൽ അതിന്റെ പുരോഗതി തിരക്കിയപ്പോൾ ആ അപേക്ഷ കാണാനില്ലെന്ന മറുപടിയാണ് ലഭിച്ചിരുന്നത്. 2021-ൽ ആവശ്യമായ ഫീസ് അടച്ച് വീണ്ടും അപേക്ഷിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച അപേക്ഷയുടെ സ്ഥിതി അന്വേഷിച്ച് ചെന്നപ്പോൾ രേഖ ശരിയാക്കണമെങ്കിൽ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
Read Also : വിദ്യക്ക് ദേഹാസ്വാസ്ഥ്യം, ഡോക്ടറെത്തി, ആശുപത്രിയിലേക്ക് മാറ്റി
തുടർന്ന്, അപേക്ഷകൻ ലോകായുക്ത എസ്.പി സി.എ സൈമന് പരാതി നൽകുകയായിരുന്നു. കൈക്കൂലി വാങ്ങുന്നതിനിടെ എസ്.പി ഒരുക്കിയ വലയിൽ വി.ഡി.ഒ കുടുങ്ങുകയും ചെയ്തു. ഡിവൈ.എസ്.പി കെ. കലാവതി, ഇൻസ്പെക്ടർമാരായ അമാനുല്ല, വിനായക ബില്ലവ എന്നിവർ ചേർന്നാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments