Latest NewsNewsIndia

ആറ് മാസം മുന്‍പ് ഉദ്ഘാടനം: 127 കോടി രൂപ മുടക്കി നിര്‍മ്മിച്ച ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു

നിയമസഭാ മന്ദിരത്തിന്റെ ഒരു ഭാഗം കഴിഞ്ഞ വര്‍ഷം മേയ് മാസം തകര്‍ന്നുവീണിരുന്നു

ഷില്ലോങ്: ആറു മാസത്തിനു മുൻപ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. 127 കോടി രൂപ മുടക്കി നിര്‍മ്മിച്ച മേഘാലയയിലെ പിഎ സാങ്മ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ ഒരു ഭാഗമാണ് കനത്ത മഴയെ തുടര്‍ന്നു തകർന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് അസമില്‍ പെയ്തത്. സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തിയുടെ ഒരുഭാഗമാണ് തകര്‍ന്നതെന്നും ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

177.7 കോടി രൂപ ചെലവില്‍ നിര്‍മിച്ച മേഘാലയ നിയമസഭാ മന്ദിരത്തിന്റെ ഒരു ഭാഗം കഴിഞ്ഞ വര്‍ഷം മേയ് മാസം തകര്‍ന്നുവീണിരുന്നു. കെട്ടിടത്തിന്റെ താഴികക്കുടമായിരുന്നു അന്ന് തകര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button