കല്പറ്റ: നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ യുവാവിന് രണ്ട് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. അപ്പാട് മൈലംപാടി പാറക്കല്‍ വീട്ടില്‍ മനോജി(52)നെയാണ് കോടതി ശിക്ഷിച്ചത്. കല്പറ്റ എൻ.പി.എസ് പ്രത്യേക കോടതിയാണ് രണ്ടുവര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
Read Also : ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി: കൂടുതൽ യുജി, പിജി കോഴ്സുകൾക്ക് കൂടി അംഗീകാരം നൽകി യുജിസി
2016-ല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എം. സുരേന്ദ്രനും സംഘവും കഞ്ചാവ് പിടികൂടിയ കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
മനോജ് നിരവധി എക്സൈസ് പൊലീസ് കേസുകളില്‍ വിചാരണ നേരിടുന്ന ആളാണ്. സര്‍ക്കാറിനായി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ് കുമാര്‍ ഹാജരായി.
Post Your Comments