Latest NewsNewsLife StyleHealth & Fitness

നടുവേദനയകറ്റാന്‍ ഇതാ ചില പ്രകൃതിദത്ത വഴികൾ

നടുവേദന പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇപ്പോഴത്തെ കാലത്ത് കമ്പ്യൂട്ടറിന്റെ മുന്നിലെ ഇരുപ്പ് ചെറുപ്പക്കാര്‍ക്കിടയില്‍ പോലും ഈ പ്രശ്‌നം ഏറെ ഗുരുതരമാക്കുന്നുണ്ട്. നടുവേദന മാറ്റാന്‍ മരുന്നുകളുടെ ആശ്രയം തേടുന്നത് അത്ര നല്ല പ്രവണതയല്ല. കാരണം, മരുന്നിന്റെ ഫലം അല്‍പം കഴിയുമ്പോള്‍ നഷ്ടപ്പെടും. നടുവേദനയകറ്റാന്‍ പ്രകൃതിദത്ത വഴികളുമുണ്ട്. ഇതിലൊന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി നല്ലൊരു ആന്റിഓക്‌സിഡന്റാണ്. മാത്രമല്ല, ഇതില്‍ കാല്‍സ്യം, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവയുണ്ട്.

പത്തു വെളുത്തുള്ളിയല്ലിയെടുക്കുക. ഇതു ചതച്ച് ഇതില്‍ 5 ടേബിള്‍സ്പൂണ്‍ കടുകെണ്ണയൊഴിയ്ക്കണം. വെളുത്തുള്ളി ബ്രൗണ്‍ നിറമാകുന്നതുവരെ ഇത് കുറഞ്ഞ തീയില്‍ ചൂടാക്കുക. ഈ ഓയില്‍ ചൂടാറിയ ശേഷം നടുവില്‍ പുരട്ടി മസാജ് ചെയ്യുക. അര, ഒരു മണിക്കൂര്‍ ശേഷം ചൂടുവെള്ളത്തില്‍ കുളിയ്ക്കാം.

Read Also : ഒരുമിച്ചു ജീവിക്കാമെന്ന് പറഞ്ഞു ക്ഷണിച്ചു, മദ്യം നല്‍കിയശേഷം കൊലപ്പെടുത്തി: മകനെ കൊന്ന കാമുകനെ വകവരുത്തി യുവതി

അല്‍പം പച്ച മഞ്ഞളരച്ചതും കുറച്ചു വെളുത്തുള്ളിയല്ലികളും ചേര്‍ത്ത് അരയ്ക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിയ്ക്കാം. വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം. ദിവസവും രണ്ടു നേരവും കുടിയ്ക്കാം.

10 വെളുത്തുള്ളി അല്ലിയും ഒരു ചെറിയ കഷണം ഇഞ്ചിയും ചേര്‍ത്തരയ്ക്കുക. ഇത് വേദനയുള്ള ഭാഗത്തു ഒരു തുണി ചേര്‍ത്തു വച്ചു കെട്ടി അര മണിക്കൂര്‍ ശേഷം ചൂടുവെള്ളത്തില്‍ കഴുകാം.

2, 3 ടേബിള്‍ സ്പൂണ്‍ യൂക്കാലിപ്റ്റിസ് ഓയിലില്‍ വെളുത്തുള്ളി ചതച്ചു ചേര്‍ത്തരച്ചത് വേദനയുള്ളിടത്തു പുരട്ടി മസാജ് ചെയ്യണം. കുറച്ചു കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കുളിയ്ക്കാം.

വെളുത്തുള്ളി ചതച്ചത് നടുവേദനയുള്ളിടത്തു വച്ചു കെട്ടുക. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും. ദിവസവും രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളി ചവച്ചു തിന്നുന്നതും ഗുണകരമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button