KeralaLatest NewsNews

സംസ്ഥാനത്ത് തെരുവുനായ പ്രശ്‌നം ഗുരുതരം, തെരുവുനായ്ക്കളെ ദയാവധം ചെയ്യാനുള്ള ചട്ടം നടപ്പാക്കും: മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ പ്രശ്‌നം ഗുരുതരമാണെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ്. തെരുവുനായ്ക്കളെ ദയാവധം ചെയ്യാനുള്ള ചട്ടം നടപ്പാക്കും. തെരുവുനായ നിയന്ത്രണത്തിനുള്ള മൊബൈല്‍ എബിസി (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം) കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പരമാവധി കാര്യങ്ങള്‍ പരിധിക്കുള്ളില്‍ നിന്ന് ചെയ്യുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Read Also: അമേരിക്കയുടെ നേവിയും കോസ്റ്റ് ഗാർഡും, കൊളംബിയൻ സൈന്യവും നാണം കെട്ടു, ലോകത്തിന് മാതൃകയാണ് നമ്പർ വൺ കേരളം- ഹരീഷ് പേരടി

‘മാരകമായ മുറിവുള്ള, എന്നാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇടയാക്കും. മൃഗസ്‌നേഹി സംഘടനകളുടെ യോഗം വിളിച്ച ശേഷം അവരുടെ കൂടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കും. സംസ്ഥാനത്ത് നിലവില്‍ 20 എബിസി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 25 എണ്ണം കൂടി ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കും. സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളിലും ഡിസ്പെന്‍സറികളിലും എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കും’. മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button