കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുടെ മകൾ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുന്നു. സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയുടെ മകൾ സുചേതന ഭട്ടാചാര്യയാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. 41കാരിയായ സുചേതന, താൻ പുരുഷനാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത് അടുത്തിടെയാണ്.
അടുത്തിടെ എൽജിബിടിക്യു വർക്ക്ഷോപ്പിൽ പങ്കെടുത്തപ്പോഴായിരുന്നു സുചേതന, താൻ പുരുഷനാണെന്നും ശാരീരികമായി അങ്ങനെയാവാനാണ് ആഗ്രഹമെന്നും പറഞ്ഞിരുന്നു. താൻ പുരുഷ ലിംഗത്തിലേക്ക് മാറുമെന്നും പേര് സുചേതൻ എന്നാക്കുമെന്നും സുചേതന പറഞ്ഞു.
‘ഞാൻ പ്രായപൂർത്തിയായ ഒരാളാണ്. എനിക്കിപ്പോൾ 41 വയസായി. എൻ്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എനിക്കിപ്പോൾ സ്വയം എടുക്കാം. അതുപോലെയാണ് ഞാൻ ഇക്കാര്യത്തിലും തീരുമാനമെടുക്കുക. മാനസികമായി സ്വയം പുരുഷനെന്ന് കരുതപ്പെടുന്നവർ പുരുഷന്മാർ തന്നെയാണ്. ഞാനും അങ്ങനെ തന്നെയാണ്. ഇപ്പോൾ ശാരീരികമായും എനിക്ക് അങ്ങനെയാവണം എന്ന തീരുമാനമെടുത്തു. പോരാടും. എനിക്ക് ആ ധൈര്യമുണ്ട്.’- സുചേതന പറഞ്ഞു.
Post Your Comments