ചണ്ഡിഗഡ്: ലഹരിയുമായെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചിട്ട് ബിഎസ്എഫ്. പഞ്ചാബിലെ ഫസിലിക്കയിലെ അബോഹർ ബോർഡറിലാണ് സംഭവം.
ഇന്ന് രാവിലെയാണ് ഡ്രോൺ പിടികൂടിയതെന്ന് ബിഎസ്എഫ് അധികൃതർ വ്യക്തമാക്കി. രാസ ലഹരിയുമായെത്തിയ ഡ്രോൺ അതിർത്തി കടക്കാൻ ശ്രമിക്കുമ്പോഴാണ് വെടിവച്ചിട്ടത്.
2 കിലോ തൂക്കമുള്ള രണ്ടുപാക്കറ്റുകൾ ഒരു നീല ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു. പാക്കറ്റിൽ ഹെറോയിനാണെന്ന് സേന വ്യക്തമാക്കി. ഈ അടുത്ത് രണ്ടാം തവണയാണ് പാകിസ്താന്റെ ലഹരിക്കടത്ത് സേന പരാജയപ്പെടുത്തുന്നത്.
Post Your Comments