KeralaLatest NewsNews

ചീസിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു: പിടിച്ചെടുത്തത് 60 ഗ്രാം സ്വർണ്ണം

എറണാകുളം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് അധികൃതർ പിടികൂടിയത്. പാലുത്പന്നമായ ചീസിനുള്ളിലാണ് സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിൽ ഇത്തരത്തിൽ സ്വർണ്ണം പിടികൂടുന്നത് തുടർച്ചയായ മൂന്നാം ദിവസമാണ്. ചൊവ്വാഴ്ച 60 ഗ്രാം സ്വർണവും ബുധനാഴ്ച 203 ഗ്രാം സ്വർണ്ണവും വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

Read Also: എഐ ഉപയോഗിച്ച് ഹിമാലയത്തിൽ ചൈന അപൂർവ ധാതുക്കളുടെ വലിയ ശേഖരം കണ്ടെത്തി: റിപ്പോർട്ട്

മലപ്പുറം സ്വദേശി ജാബിൽ ഉത്തേ എന്നയാളുടെ വിലാസത്തിലേക്ക് കൊറിയർ അയച്ചിട്ടുള്ളത്. അബുദാബിയിൽ നിന്നും ഫാസ്റ്റ് ട്രാക്ക് എക്‌സ്പ്രസ് എന്ന കൊറിയർ ഏജൻസി വഴി സലീജ് എന്നയാളാണ് കൊറിയർ അയച്ചത്.

ബേബി സോപ്പ്, ബേബി ക്രീം, ഫെയർ ക്രീം, മിൽക്ക് ഉൽപന്നങ്ങൾ എന്നിവയാണ് കൊറിയർ പായ്ക്കറ്റിനകത്തുള്ളതെന്നാണ് വെളിപ്പെടുത്തിയിരുന്നത്. സ്‌ക്രീനിങ്ങിൽ സംശയം തോന്നി ചീസ് ടിന്നുകൾ പൊട്ടിച്ചു നോക്കിയപ്പോഴാണ് സ്വർണ്ണം കണ്ടെടുത്തത്. അറുപത് ഗ്രാം സ്വർണം പത്ത് ഗ്രാം വീതമുള്ള ആറ് നാണയങ്ങളാണ് പിടിച്ചെടുത്തത്.

Read Also: ഇന്ത്യ-അമേരിക്ക ബന്ധം ലോകനന്മയ്ക്ക്: ഇരു രാജ്യങ്ങളും പങ്കിടുന്നത് ഒരേ മൂല്യങ്ങളാണെന്ന് ജോ ബൈഡൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button