Life Style

യോഗ അഭ്യസിക്കും മുന്‍പ് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍

പ്രായഭേദമന്യേ എല്ലാവര്‍ക്കും അഭ്യസിക്കാവുന്ന ഒന്നാണ് യോഗ. ‘വസുധൈവ കുടുംബത്തിന് യോഗ’ എന്നതാണ് 2023-ലെ യോഗദിന സന്ദേശം.

യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി 2015 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 21-ന് അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കുന്നു. ശരീരം, മനസ്സ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയില്‍ കൊണ്ടുവരുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്.

എട്ട് വിഭാഗങ്ങളാണ് യോഗയ്ക്കുള്ളത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് അവ. ഇതില്‍ ആദ്യത്തെ നാലെണ്ണം ശരീരവും മനസും പുഷ്ടിപ്പെടുത്തുന്നതിനാണ്. ഹഠയോഗം എന്നാണ് ഇതറിയപ്പെടുന്നത്. രണ്ടാമത്തെ നാലെണ്ണം രാജയോഗമെന്ന് വിശേഷിപ്പിക്കുന്നു. ഇത് ആധ്യാത്മിക ഉന്നതി പ്രാപിക്കുന്നതിന് സഹായിക്കുന്നു. യോഗ ചെയ്യുന്നവര്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതാണ്.

* വൃത്തിയുള്ളതും വിശാലവും വായുസഞ്ചാരമുള്ളതുമായ സ്ഥലത്തായിരിക്കണം യോഗ ചെയ്യേണ്ടത്.
* കിഴക്കുദിക്കിന് അഭിമുഖമായി യോഗ ചെയ്യുന്നതാണ് ഉത്തമം.
* പ്രഭാതകര്‍മങ്ങളെല്ലാം കഴിഞ്ഞ് കുളിച്ച് ശരീരശുദ്ധി വരുത്തി ഒഴിഞ്ഞ വയറോടുകൂടിയായിരിക്കണം യോഗ ആരംഭിക്കുവാന്‍.
* രാവിലെ നാല് മണി മുതല്‍ ഏഴുമണി വരെയുള്ള സമയമായിരിക്കും യോഗ അഭ്യസിക്കാന്‍ ഉത്തമം. ഇതിന് കഴിയാത്തവര്‍ക്ക് വൈകിട്ട് നാലര മുതല്‍ ഏഴുമണി വരെയും ചെയ്യാം. സ്ത്രീകള്‍ ആര്‍ത്തവ കാലഘട്ടങ്ങളില്‍ സൂക്ഷ്മ വ്യായാമങ്ങളും പ്രാണായാമങ്ങളും വേണമെങ്കില്‍ ചെയ്യാം.

* പുരുഷന്മാര്‍ അടിയില്‍ മുറുകിയ വസ്ത്രവും സ്ത്രീകള്‍ അയഞ്ഞ വസ്ത്രവും ധരിക്കുന്നതാണ് ഉത്തമം.
* യോഗ ചെയ്യുന്ന അവസരത്തില്‍ എയര്‍കണ്ടീഷനോ ഫാനോ ഉപയോഗിക്കുന്നതു ശരിയല്ല.* യോഗ ചെയ്യുമ്പോള്‍ കിതപ്പ് തോന്നിയാല്‍ വിശ്രമത്തിന് ശേഷമേ അടുത്ത യോഗയിലേക്ക് കടക്കാവൂ.

* കഠിനമായ മാനസിക സംഘര്‍ഷങ്ങള്‍ ഉള്ളപ്പോഴും രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലും യോഗ ചെയ്യരുത്.
* ബലംപിടിച്ചോ വളരെയധികം കഷ്ടപ്പെട്ടോ യോഗ ചെയ്യരുത്. സംസാരിച്ചുകൊണ്ടോ മറ്റ് കര്‍മങ്ങളിലേര്‍പ്പെട്ട് കൊണ്ടോ യോഗ അഭ്യസിക്കാന്‍ പാടില്ല.

* വയറു നിറഞ്ഞിരിക്കുമ്പോള്‍ യോഗ ചെയ്യാന്‍ പാടില്ല. ഭക്ഷണം കഴിച്ചതിനുശേഷം നാലുമണിക്കൂര്‍ കഴിഞ്ഞേ യോഗ ചെയ്യാവൂ. അതേ പോലെ യോഗ കഴിഞ്ഞ് അരമണിക്കൂറിന് ശേഷമേ ഭക്ഷണം കഴിക്കാവൂ.

* യോഗാഭ്യാസി മദ്യപാനം, പുകവലി, മുറുക്ക് മുതലായവ ഒഴിവാക്കുന്നത് ഉത്തമമായിരിക്കും.
* ഗര്‍ഭിണികള്‍ മൂന്ന് മാസം കഴിഞ്ഞാല്‍ കമഴ്ന്ന് കിടന്നുള്ള ആസനങ്ങളും കുംഭകത്തോടുകൂടിയുള്ള പ്രാണായാമങ്ങളും ചെയ്യാന്‍ പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button