Latest NewsNewsBusiness

തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തിലേറി ഓഹരി വിപണി

നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.81 ശതമാനവും, നിഫ്റ്റി സ്മോൾക്യാപ് സൂചിക 0.07 ശതമാനവും നേട്ടം കൈവരിച്ചിട്ടുണ്ട്

ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 195.45 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 63,523.15-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 40.15 പോയിന്റ് നേട്ടത്തിൽ 18,856.85-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ രണ്ടാം ദിനമാണ് ഓഹരി വിപണി നേട്ടത്തിൽ അവസാനിപ്പിക്കുന്നത്.

നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.81 ശതമാനവും, നിഫ്റ്റി സ്മോൾക്യാപ് സൂചിക 0.07 ശതമാനവും നേട്ടം കൈവരിച്ചിട്ടുണ്ട്. സെൻസെക്സിൽ ഇന്ന് 1,706 ഓഹരികൾ മുന്നേറുകയും, 1,822 ഓഹരികൾ ഇടിയുകയും, 113 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. പവർഗ്രിഡ്, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, റിലയൻസ്, ഭാരതി എയർടെൽ തുടങ്ങിയവയുടെ കമ്പനികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐടിസി, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി, ബജാജ് ഫിനാൻസ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: അശ്ലീല വീഡിയോ വിവാദത്തിൽ ബാലസംഘം നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button