കൊച്ചി: രവിപുരം ബെവ്കോ ഔട്ട്ലെറ്റിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തിലെ പ്രതി അറസ്റ്റിൽ. എറണാകുളം രവിപുരം ആലപ്പാട് ക്രോസ് റോഡില്‍ കണ്ണംകാട്ട് വീട്ടില്‍ ബോണി വര്‍ഗീസിനെ(29) ആണ് അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് പൊലീസ് ആണ് പ്രതിയെ അറസ്റ്റു ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ഇയാളുടെ സുഹൃത്ത് എടവനക്കാട് സ്വദേശി സോനു റിമാന്‍ഡിലാണ്.
കഴിഞ്ഞ 16-നു രാവിലെ 11.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷോപ്പിലെ വനിതാജീവനക്കാരിയോട് സോനു അപമര്യാദയായി പെരുമാറിയത് കടയിലെ ജീവനക്കാര്‍ ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്നുണ്ടായ വിരോധം മൂലം ഇരുവരും കൂടി ജീവനക്കാരെ മര്‍ദ്ദിക്കുകയും ഷോപ്പിന് നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി സോനുവിനെ കസ്റ്റഡിയിലെടുത്തതോടെ ഓടിപ്പോയ ബോണി വർഗീസ് പെട്രോൾ ബോംബുമായെത്തി ജീവനക്കാരനു നേരെ എറിയുകയായിരുന്നു.
തുടർന്ന്, ഒളിവിൽ പോയ പ്രതിയെ ഇന്നലെ പുലര്‍ച്ചെ സൗത്ത് മേല്‍പ്പാലത്തിന് സമീപത്തു നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments