![](/wp-content/uploads/2023/01/police-ty.jpg)
മലപ്പുറം: പഞ്ചായത്ത് ഓഫീസിന് തീയിട്ടു. മലപ്പുറം കീഴാറ്റൂരിലാണ് പഞ്ചായത്ത് ഓഫീസിന് തീയിട്ടത്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ലൈഫ് പദ്ധതിയിൽ ചേർക്കാത്തതിന്റെ പേരിലാണ് പ്രതി അക്രമം നടത്തിയതെന്നാണ് റിപ്പോർട്ട്.
Read Also: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു, ജൂലായില്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടറുകൾ കത്തി നശിച്ചതായി അധികൃതർ അറിയിച്ചു. അക്രമി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പ്രതി ഇത്തരമൊരു ഹീന പ്രവർത്തി ചെയ്യാൻ കാരണമെന്നാണ് വിവരം. തീവെയ്പ്പിനിടെ പ്രതിയുടെ കൈയ്ക്ക് പരിക്കേറ്റു. അതിനാൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments