മലപ്പുറം: പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവത്തിൽ പ്രതി മുജീബിനെതിരെ കൊലപാതക ശ്രമത്തിനും കേസ്. ലൈഫ് പദ്ധതിയിൽ മുൻഗണന ലഭിക്കാത്തതിനാലാണ് മുജീബ് പഞ്ചായത്ത് ഓഫീസിന് തീവെച്ചത്. പൊതുമുതൽ നശിപ്പിച്ച കുറ്റവും മുജീബിനെതിരെ ചുമത്തിയിട്ടുണ്ട്. ബുധനാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.
ഓഫീസിലെ ഭൂരിഭാഗം ജീവനക്കാരും ഭക്ഷണം കഴിക്കാൻ പുറത്തു പോയ സമയത്താണ് മുജീബ് ഓഫീസ് കെട്ടിടത്തിന് തീവെച്ചത്. ഓഫീസിലെ കമ്പ്യൂട്ടറുകളും പ്രിന്ററുകളും ഫയലുകളും പൂർണമായും കത്തി നശിച്ചു. നാട്ടുകാരും ഫയർഫോഴ്സും എത്തിയാണ് തീ അണച്ചത്. തീവെച്ചതിന് ശേഷം പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിലെ ശുചിമുറിയിൽ ഒളിച്ച മുജീബ് അവിടെവച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.
Post Your Comments