ന്യൂയോര്‍ക്ക്: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മള വരവേല്‍പ്പ്. ന്യൂയോര്‍ക്ക് വിമാനത്താവളത്തിലെത്തിയ മോദിക്ക് ഇന്ത്യന്‍ സമൂഹം വന്‍ സ്വീകരണമൊരുക്കി. ഇന്ന് യുഎന്‍ ആസ്ഥാനത്തെ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് പ്രധാനമന്ത്രി നേതൃത്വം നല്‍കും. ജൂണ്‍ 22ന് മോദിക്ക് വൈറ്റ് ഹൗസില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമവനിത ജില് ബൈഡന്റെയും ക്ഷണം സ്വീകരിച്ചാണ് മോദി യുഎസിലെത്തിയത്.
Read Also: എംഎ യൂസഫലിയുടെ മകളുടെ വീട്ടിൽ മോഷണം നടത്തിയ ആൾ അറസ്റ്റിൽ: കുടുക്കിയത് സിസിടിവി
22ന് ബൈഡനും ജില് ബൈഡനും മോദിക്ക് ഔദ്യോഗികവിരുന്ന് നല്‍കും. അന്ന് യു എസ് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തില്‍ മോദി പ്രസംഗിക്കും. വാഷിങ്ടണിലെ റൊണാള്‍ഡ് റീഗന് ബില്‍ഡിങ് ആന്‍ഡ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ അദ്ദേഹം ഇന്ത്യന്‍വംശജരെ കാണും. ക്ഷണിക്കപ്പെട്ടവര്ക്കുമാത്രമേ ഈ ചടങ്ങില്‍ പ്രവേശനമുള്ളൂ.
Post Your Comments