Latest NewsNewsIndia

വ്യോമയാന മേഖലയിൽ അതിവേഗം കുതിച്ച് രാജ്യം, യാത്രാ വിമാനങ്ങളുടെ എണ്ണം ഉയർത്തും

യാത്രാ വിമാനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ, വ്യോമയാന മേഖലയിൽ വൻ തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്

വ്യോമയാന മേഖലയിൽ അതിവേഗം മുന്നേറി ഇന്ത്യ. 2028-30 കാലയളവ് എത്തുന്നതോടെ രാജ്യത്തെ യാത്രാവിമാനങ്ങളുടെ എണ്ണം 2000 ആയി ഉയരുന്നതാണ്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. പാരീസ് എയർ ഷോയിൽ ഇൻഡിഗോ 500 എയർബസ് വിമാനങ്ങൾക്ക് ഉത്തരവിട്ടത് ഈ മേഖലയിലെ കുതിച്ചുചാട്ടത്തിന്റെ തുടക്കം മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി. എയർ ഇന്ത്യ അടക്കമുള്ള രാജ്യത്തെ വിമാന കമ്പനികൾ വമ്പൻ ഓർഡറുകളാണ് ഈ മേഖലയിൽ നൽകുന്നത്.

2014-ൽ മോദി സർക്കാർ അധികാരത്തിലേറുന്ന വേളയിൽ വെറും 400 യാത്രാ വിമാനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, 9 വർഷം പിന്നിടുമ്പോൾ 75 ശതമാനം വർദ്ധനവോടെ യാത്രാ വിമാനങ്ങളുടെ എണ്ണം 700 ആയി കുതിച്ചിട്ടുണ്ട്. യാത്രാ വിമാനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ, വ്യോമയാന മേഖലയിൽ വൻ തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ, വിവിധ വിമാനത്താവളങ്ങളിൽ അധികം വൈകാതെ തന്നെ വ്യോമയാന ഹബ്ബുകൾ ആരംഭിക്കുന്നതാണ്.

Also Read: അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ള ഓക്‌സിജൻ മാത്രം: മുങ്ങിക്കപ്പൽ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതം

shortlink

Related Articles

Post Your Comments

Related Articles


Back to top button