KeralaLatest NewsNews

തൊപ്പിയിലെ അശ്ലീലം ചൂണ്ടിക്കാണിച്ച ഡിഫിയുടേത് ഇരട്ടത്താപ്പ് : അഞ്ജു പാര്‍വതി

തിരുവനന്തപുരം: കേരളത്തില്‍ ഡിവൈഎഫ്‌ഐയുടെ ഇരട്ടത്താപ്പ് തുറന്നു കാണിച്ച് എഴുത്തുകാരി അഞ്ജു പാര്‍വതി. കോളേജ് കാമ്പസുകളില്‍ നവാഗതരെ സ്വീകരിക്കാന്‍ എസ്എഫ്‌ഐ വച്ച ഈ ഫ്ളക്സ് നല്‍കുന്ന സന്ദേശം എന്തായിരുന്നു ഡിഫി?? വന്ന് കയറുമ്പോള്‍ തന്നെ ചേച്ചിപെണ്ണുങ്ങളോട് ഗുല്‍മോഹര്‍ ചോട്ടില്‍ പോയി നിന്റെ ചുവപ്പ് ദിനങ്ങള്‍ എനിക്ക് തരൂ എന്ന് പറയണം എന്നോ? അതോ ഫ്രീ സെക്സ് ആണ് ജീവിതത്തിന്റെ ലക്ഷ്യം എന്നോ? അഞ്ജു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

Read Also;കേരളം ഏറ്റവും സമാധാനപരമായ സംസ്ഥാനമെന്ന് ജോണ്‍ ബ്രിട്ടാസ്: 21ആം നൂറ്റാണ്ടിലെ വലിയ തമാശയെന്നു അണ്ണാമലൈ‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

 

‘ഇന്ന് കണ്ട മികച്ച ഒരിത് ??????
കോളേജ് കാമ്പസുകളില്‍ നവാഗതരെ സ്വീകരിക്കാന്‍ SFI വച്ച ഈ ഫ്‌ലക്‌സ് നല്‍കുന്ന സന്ദേശം എന്തായിരുന്നു ഡിഫി?? വന്ന് കയറുമ്പോള്‍ തന്നെ ചേച്ചിപെണ്ണുങ്ങളോട് ഗുല്‍മോഹര്‍ ചോട്ടില്‍ പോയി നിന്റെ ചുവപ്പ് ദിനങ്ങള്‍ എനിക്ക് തരൂ എന്ന് പറയണം എന്നോ? അതോ ഫ്രീ സെക്‌സ് ആണ് ജീവിതത്തിന്റെ ലക്ഷ്യം എന്നോ??? തെരുവുകള്‍ തോറും ചുംബനസമരങ്ങള്‍ നടന്നപ്പോള്‍, അതിന്റെ പേരില്‍ പ്രശസ്തരായവര്‍ sexual liberation ന് വേണ്ടി അഹോരാത്രം പണി എടുത്തപ്പോള്‍ ഈ ഡിഫി എവിടെയായിരുന്നു???’

 

വാളയാറിലും വണ്ടിപ്പെരിയാറിലും കുഞ്ഞുമേനികളില്‍ കാമം തീര്‍ത്ത കൊമ്രേഡുകള്‍ ഉത്തരത്തില്‍ കുഞ്ഞുങ്ങളെ കെട്ടിതൂക്കിയപ്പോള്‍ എവിടെയായിരുന്നു ഡിഫി????
കാമ്പസുകളിലും സ്‌കൂളുകളിലും ലഹരിയുടെ പുക നിറഞ്ഞുനിന്നപ്പോള്‍, യുവത്വങ്ങള്‍ ലഹരിയില്‍ മുങ്ങി തെരുവ് കീഴടക്കുമ്പോള്‍ എവിടെ ആയിരുന്നു ഈ ഡിഫി????
സകലമാന കലാലയങ്ങളിലും വ്യാജന്മാര്‍ നിറഞ്ഞപ്പോള്‍, പഠിപ്പ് എന്നത് വേണ്ട കേവലം സിന്ദാവ മതി ജയിക്കാന്‍ എന്ന് പാണന്മാര്‍ എങ്ങും പാടിനടന്നപ്പോള്‍ , OLX ല്‍ വില്പനക്ക് വച്ചിരിക്കുന്ന പോലെ കള്ള ഡിഗ്രിയും ഡോക്ടറേറ്റും ഒക്കെ കാമ്പസുകളിലും വാഴ്‌സിറ്റികളിലും നിറഞ്ഞപ്പോള്‍ എവിടെയായിരുന്നു ഈ ഡിഫി???’.

‘ഇടതോരം ചേര്‍ന്നു നടക്കുന്നവര്‍ ചെയ്യുന്ന സകല ഡിങ്കോള്‍ഫികള്‍ക്കും അരുണ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന DYFI ക്ക് തൊപ്പിക്കാര്‍ക്കെതിരെ പറയാന്‍ എന്ത് അവകാശമുണ്ട്???
തത്കാലം തൊപ്പിയുടെ കാര്യം നാട്ടുകാര്‍ നോക്കിക്കോളും.. പക്ഷേ ഈ ഏത്തെയപ്പേയെ നന്നാക്കാന്‍ ആര്‍ക്ക് കഴിയും ഡിഫിയേ ?????? ഞങ്ങള്‍ ഇട്ടാല്‍ അത് ബര്‍മുഡ ????
പാവം തൊപ്പി ഇട്ടാല്‍ അത് വള്ളിനിക്കര്‍ ??????’

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button