Life Style

യോഗ ചെയ്താല്‍ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍

സന്ധികള്‍ക്ക് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്താനും അവയുടെ ഭാരം കുറയ്ക്കാനും യോഗ സഹായിക്കുന്നു. സന്ധിവാതമുള്ള ആളുകള്‍ പതിവായി യോ?ഗ ചെയ്യുന്നത് വേദന കുറയ്ക്കുന്നതിന് ഫലപ്രദമാണ്. രോഗപ്രതിരോധ സംവിധാനം കൂടുതല്‍ ശക്തമാക്കാന്‍ യോ?ഗയ്ക്ക് വലിയ പങ്കുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. പിഎന്‍എഎസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

Read Also: എഐ ക്യാമറയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കോടതി പറഞ്ഞിട്ടില്ല, സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ആന്റണി രാജു

ജൂണ്‍ 21. അന്താരാഷ്ട്ര യോഗ ദിനം (International Day of Yoga). ‘വസുധൈവ കുടുംബത്തിന് യോഗ’ എന്നതാണ് ഈ വര്‍ഷത്തെ യോഗദിന സന്ദേശം. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി 2015 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 21 ന് രാജ്യങ്ങളില്‍ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കുന്നു. ശരീരം, മനസ്സ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയില്‍ കൊണ്ടുവരുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്.

സന്ധികള്‍ക്ക് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്താനും അവയുടെ ഭാരം കുറയ്ക്കാനും യോഗ സഹായിക്കുന്നു. സന്ധിവാതമുള്ള ആളുകള്‍ പതിവായി യോഗ ചെയ്യുന്നത് വേദന കുറയ്ക്കുന്നതിന് ഫലപ്രദമാണ്. രോഗപ്രതിരോധ സംവിധാനം കൂടുതല്‍ ശക്തമാക്കാന്‍ യോഗയ്ക്ക് വലിയ പങ്കുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. പിഎന്‍എഎസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

 

ശരീരത്തെ വിവിധ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനു പുറമേ, മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനുള്ള ഒരു പ്രധാന ഘടകമായി രോഗപ്രതിരോധ സംവിധാനവും കണക്കാക്കപ്പെടുന്നു. ശക്തമായ പ്രതിരോധ സംവിധാനം പലപ്പോഴും വിശ്രമവും സമ്മര്‍ദ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ദിവസവും കൃത്യമായ ഉറക്കവും വിശ്രമവും ശരീരത്തിന് ലഭിച്ചെങ്കില്‍ മാത്രമേ ശരീരത്തെ എപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താനാവുകയുള്ളൂ. നല്ല യോഗ ശീലം ജീവിതത്തിന്റെ ഭാഗമാക്കുന്നത് ഉറക്കക്കുറവ് പരിഹരിക്കാന്‍ സഹായിക്കും. സന്ധി വേദന, പേശിവേദന, തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ യോഗ ചെയ്യുന്നത് വഴി ഇതിന്റെ ലക്ഷണങ്ങള്‍ ക്രമേണ കുറയ്ക്കാം.

യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

യോഗ ചെയ്യുമ്പോള്‍ കിതപ്പ് തോന്നിയാല്‍ വിശ്രമത്തിന് ശേഷമേ അടുത്ത യോഗയിലേക്ക് കടക്കാവൂ
യോഗ ചെയ്യുമ്പോള്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.
തറയിലെപ്പോഴും യോഗ മാറ്റ് വിരിച്ച ശേഷം മാത്രം യോഗ അഭ്യസിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button