Latest NewsNewsBusiness

2000 രൂപ നോട്ട് പിൻവലിച്ചതിന് പിന്നാലെ ബാങ്ക് നിക്ഷേപങ്ങളിൽ വർദ്ധനവ്, കണക്കുകൾ പുറത്തുവിട്ട് എസ്ബിഐ

നിക്ഷേപത്തിന് പുറമേ, വായ്പ തിരിച്ചടവും ഉയർന്നിട്ടുണ്ട്

രാജ്യത്ത് 2000 രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ നിക്ഷേപങ്ങളിൽ വൻ വർദ്ധനവ് ഉണ്ടായതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, 2000 രൂപ നോട്ട് പിൻവലിച്ച് ആദ്യ 15 ദിവസത്തിനകം നിക്ഷേപങ്ങളിൽ റെക്കോർഡ് മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. ഈ കാലയളവിൽ ഏകദേശം 3.3 ലക്ഷം കോടി രൂപയാണ് നിക്ഷേപമായി ബാങ്കിൽ എത്തിയിട്ടുള്ളത്. ഇതിൽ 80 ശതമാനം വർദ്ധനവ് ടേം ഡെപ്പോസിറ്റുകളിലാണ്.

കഴിഞ്ഞ ഒരു വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ വെറും രണ്ടാഴ്ചകൾ കൊണ്ട് 1.8 ലക്ഷം കോടി രൂപയുടെ അധിക നിക്ഷേപമാണ് ബാങ്കുകളിലേക്ക് ഒഴുകിയെത്തിയത്. നിക്ഷേപത്തിന് പുറമേ, വായ്പ തിരിച്ചടവും ഉയർന്നിട്ടുണ്ട്. ഇതിനോടൊപ്പം ഉപഭോഗ ആവശ്യകതയും വൻ തോതിലാണ് വർദ്ധിച്ചിരിക്കുന്നത്. 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ ബാങ്കുകളെ സമീപിക്കുന്നതിനു പകരം, മിക്ക ആളുകളും സ്വർണാഭരണങ്ങളും, എസി, മൊബൈൽ ഫോണുകൾ തുടങ്ങിയ ഉയർന്ന വിലയുള്ള വസ്തുക്കളും
വാങ്ങാൻ 2000 രൂപാ നോട്ട് വിനിയോഗിച്ചിട്ടുണ്ട്. 2023 മെയ് 19-നാണ് രാജ്യത്ത്
പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്.

Also Read: അന്താരാഷ്ട്ര യോഗാ ദിനം: യുനെസ്കോ ആസ്ഥാനത്ത് ആത്മീയ നേതാവ് സദ്ഗുരുവിന്റ പ്രസംഗം സംഘടിപ്പിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button