KeralaLatest NewsNews

 പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയില്‍:  ‘തൊപ്പി’ക്കെതിരെ വിമർശനവുമായി ഷുക്കൂര്‍ വക്കീല്‍

കുട്ടികളില്‍ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും

 സമൂഹമാധ്യമങ്ങളില്‍ തൊപ്പി എന്നറിയപ്പെടുന്ന യുട്യൂബര്‍ നിഹാദിന് ആരാധകർ ഏറെയാണ്.   ‘തൊപ്പി’യുടെ കണ്ടന്റുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്  അഭിഭാഷകനും നടനുമായ ഷുക്കൂര്‍ വക്കീല്‍. സന്തോഷ് കീഴാറ്റുമായുള്ള സംസാരിത്തിനിടയില്‍ നിന്നാണ് തൊപ്പി എന്ന യുട്യൂബ് ചാനലിനെ കുറിച്ച്‌ അറിയുന്നതെന്നും ഇയാൾ  പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിലാണെന്നുംഷുക്കൂർ വക്കീൽ പറയുന്നു.

read also: എഐ ക്യാമറയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കോടതി പറഞ്ഞിട്ടില്ല, സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ആന്റണി രാജു

ഷുക്കൂര്‍ വക്കീലിന്റെ കുറിപ്പ്

ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഷൂട്ടിനിടയില്‍ സ്ക്കൂള്‍ കുട്ടികളുമായി വര്‍ത്താനം പറഞ്ഞത്. അവരോട് സംസാരിക്കുന്നതിനിടയിലാണ് പ്രിയ സുഹൃത്ത് സന്തോഷ് കീഴാറ്റൂര്‍ അവരോട് തൊപ്പിയെ അറിയുമോ? ഫോളോ ചെയ്യുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചതും കുട്ടികളില്‍ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും. അങ്ങിനെ സന്തോഷില്‍ നിന്നാണ് തൊപ്പിയെ അറിഞ്ഞത്. യൂട്യൂബില്‍ ഞങ്ങള്‍ അയാളെ സെര്‍ച്ച്‌ ചെയ്തപ്പോള്‍ 690 K സബ്സ്ക്രൈബേഴ്സ്. ഇൻസ്റ്റയില്‍ 757 K ഫോളോവേഴ്സ്. അയാള്‍ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയില്‍.

രാവിലെ പത്താം ക്ലാസുകാരി മോളോട് ഇയാളെ കുറിച്ചു ചോദിച്ചു. അവള്‍ ഫോളോ ചെയ്യുന്നില്ല, ക്ലാസിലെ ചില ആണ്‍കുട്ടികള്‍ മോളോട് ചോദിച്ച ഒരു ചോദ്യത്തില്‍ നിന്നാണ് തൊപ്പിയെ കുറിച്ചു അവള്‍ അറിഞ്ഞത്. ഫാത്തിമ, നിങ്ങള്‍ക്ക് പാട്ടു കേള്‍ക്കല്‍ ഹറാമാണോ ? ആ ചോദ്യത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് തൊപ്പിയാണ് ഈ പാട്ട് ഹറാം കഥയ്ക്ക് പിന്നിലെന്നു മോള് കണ്ടെത്തിയത്. തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്ബുരാനെ

shortlink

Related Articles

Post Your Comments


Back to top button