പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമിക്കെതിരെ ഗുരുതര ആരോപണം. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ സ്വകാര്യ ഡാറ്റകൾ റിയൽമി ചോർത്തുന്നുണ്ടെന്നാണ് പരാതി. ഋഷി ബാഗ്രി എന്ന ട്വിറ്റർ ഉപഭോക്താവാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചത്. ‘റിയൽമി എൻഹാൻസ്ഡ് ഇന്റലിജൻസ്’ എന്ന ഫീച്ചർ ഉപയോഗിച്ചാണ് ഇത്തരത്തിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ കമ്പനി ശേഖരിച്ചിരിക്കുന്നത്. റിയൽമിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കുമെന്ന് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചിട്ടുണ്ട്.
ഉപകരണം സംബന്ധിച്ച വിവരങ്ങൾ, യുസേജ് സ്റ്റാറ്റിസ്റ്റിക്‌സ് ഉൾപ്പടെയുള്ള ഉപഭോക്തൃ വിവരങ്ങൾ എന്നിവ ശേഖരിച്ചുവെന്നാണ് പരാതിക്കാരൻ ഉന്നയിച്ചിരിക്കുന്നത്. എൻഹാൻസ്ഡ് ഇന്റലിജന്റ് സർവീസസ് എന്ന പേരിലുള്ള റിയൽമി സ്മാർട്ട്ഫോണിലെ ഫീച്ചർ കോൾ ലോഗ്, എസ്എംഎസ്, ലൊക്കേഷൻ വിവരങ്ങൾ അടങ്ങുന്ന ഉപഭോക്തൃ വിവരങ്ങൾ എന്നിവ ശേഖരിക്കുന്നുണ്ട്. ടോഗിൾ ബട്ടൺ ഉണ്ടെങ്കിലും ഡിഫോൾട്ടായി ഇത് ആക്ടീവായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതുതായി പുറത്തിറക്കിയ റിയൽമി ഹാൻഡ്സെറ്റുകളിലാണ് ഈ ഫീച്ചർ ഉള്ളത്.
Post Your Comments