NewsMobile PhoneTechnology

ഓപ്പോ എ77എസ്: വിലയും സവിശേഷതയും പരിചയപ്പെടാം

6.56 ഇഞ്ച് ഐപിഎസ് എൽസിഡി ക്യുഎച്ച്ഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിൽ അടുത്തിടെ ഓപ്പോ പുറത്തിറക്കിയ ഏറ്റവും മികച്ച ഹാൻഡ്സെറ്റാണ് ഓപ്പോ എ77എസ്. മിഡ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഈ സ്മാർട്ട്ഫോണിന് ഒട്ടനവധി ആരാധകരാണ് ഉള്ളത്. ആകർഷകമായ ഡിസൈൻ, നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഫീച്ചറുകൾ എന്നിവയാണ് ഈ ഹാൻഡ്സെറ്റിന്റെ പ്രധാന സവിശേഷത. ഓപ്പോ എ77എസ് സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

6.56 ഇഞ്ച് ഐപിഎസ് എൽസിഡി ക്യുഎച്ച്ഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം എസ്എം6225 സ്നാപ്ഡ്രാഗൺ 680 4ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 50 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 33 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഓപ്പോ എ77എസ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 17,999 രൂപയാണ്.

Also Read: ഏക സിവില്‍കോഡ്: കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യത്തിന്റെ താല്‍പര്യത്തിനെതിര്, അംഗീകരിക്കാനാവില്ല ജമാഅത്തെ ഇസ്ലാമി ഹിന്ദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button