തിരുവനന്തപുരം: രണ്ടാഴ്ചത്തെ വിദേശപര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വാഴ്ച സംസ്ഥാനത്ത് തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മടങ്ങിയെത്തിയത്. അമേരിക്കയില്‍ നടന്ന ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി, ശേഷം യു.എ.ഇ. സന്ദര്‍ശിച്ചിരുന്നു.
കലാപകലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിലേക്കാണ് മുഖ്യമന്ത്രിയുടെ തിരിച്ചുവരവ്. എസ്.എഫ്.ഐ.ക്കുനേരെയുള്ള ആരോപണങ്ങള്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവും കെ.പി.സി.സി. പ്രസിഡന്റും മാധ്യമപ്രവര്‍ത്തകരും കേസില്‍ പ്രതിയായി നില്ക്കുന്ന സാഹചര്യവുമുണ്ട്.
Post Your Comments