Latest NewsNewsIndia

ഒഡീഷ തീവണ്ടിദുരന്തം: എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല, വീട് സീൽ ചെയ്ത് സിബിഐ ഉദ്യോ​ഗസ്ഥർ

ഭുവനേശ്വർ: ബാലസോർ തീവണ്ടി ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ റെയിൽവേ ജൂനിയർ എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല. ഇതോടെ എഞ്ചിനിയറുടെ വീട് സിബിഐ ഉദ്യോ​ഗസ്ഥർ സീൽ ചെയ്തു. സിഗ്നൽ ജൂനിയർ എഞ്ചിനിയർ അമീർ ഖാന്റെ വാടക വീടാണ് ഉദ്യോ​ഗസ്ഥർ സീൽ ചെയ്തത്.

അന്വേഷണ ചുമതലയുള്ള സിബിഐ സംഘം തിങ്കളാഴ്ച അമീർ ഖാന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ, വീട് പൂട്ടിക്കിടക്കുന്നതായി കണ്ടെത്തിയതോടെ വീട് സീൽ ചെയ്യുകയായിരുന്നു.

ദുരന്തത്തിന് ശേഷം അമീറും കുടുംബവും വാടകവീട് വിട്ട് പോയതായാണ് വിവരം.

shortlink

Post Your Comments


Back to top button