പാലക്കാട്: ഒഡീഷയില്‍ ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനായിരുന്നു രാജ്യത്തെ നടുക്കിയ 290 പേരുടെ ജീവനെടുത്ത ട്രെയിന്‍ ദുരന്തം ഉണ്ടായത്. ദുരന്തം നടന്ന് ഇത്രയും നാളായിട്ടും 81 പേരുടെ മൃതദേഹങ്ങള്‍ക്ക് അവകാശികള്‍ എത്താത്തതിനു പിന്നില്‍ ചില സംശയങ്ങള്‍ ഉണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു സംശയവും വേണ്ട, അനധികൃതമായി രാജ്യത്തേക്ക് കടന്ന ബംഗ്ലാദേശികളുടേതോ റോഹിങ്ക്യകളുടേതോ ആകാം ആ 81 മൃതദേഹങ്ങള്‍ എന്നാണ് സന്ദീപ് വാര്യര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.
Read Also: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 10 ദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ഒഡീഷയിലെ ബാലസോറിലെ തീവണ്ടിയപകടം കഴിഞ്ഞ ജൂണ്‍ 2 നു നടന്നതാണ് . 81 മൃതദേഹങ്ങള്‍ക്ക് ഈ നിമിഷം വരെ അവകാശികള്‍ വന്നിട്ടില്ല . ഒരു സംശയവും വേണ്ട . അനധികൃതമായി രാജ്യത്തേക്ക് കടന്ന ബംഗ്ലാദേശികളുടേതോ റോഹിങ്ക്യകളുടേതോ ആകാം ആ 81 മൃതദേഹങ്ങള്‍. ആകെ 290 പേര് കൊല്ലപ്പെട്ടതില്‍ 81 പേര്‍ക്ക് ഊരും പേരും അവകാശികളുമില്ലെങ്കില് എത്ര ഭീകരമായ അവസ്ഥയാണെന്ന് ആലോചിച്ച് നോക്കൂ. പരിക്ക് പറ്റിയവരില്‍ ചിലര്‍ ബംഗ്ലാദേശികളാണെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതില്‍ ജാതിയും മതവും ഒന്നും കലര്‍ത്തണ്ട’.
അനധികൃതമായി ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുന്നവര്‍ തട്ടിയെടുക്കുന്നത് നമ്മുടെ പൗരന്മാരുടെ അവസരങ്ങളാണ്. തകര്‍ക്കുന്നത് നമ്മുടെ സമ്പദ് വ്യവസ്ഥയെ ആണ് . അനധികൃതമായി തങ്ങുന്ന ബംഗ്ലാദേശികളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കേണ്ടത് നമ്മുടെ ഭാവിക്ക് വളരെ ആവശ്യവുമാണ്. 4096 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തി പൂര്‍ണമായും സീല്‍ ചെയ്ത് സംരക്ഷിക്കുക എന്നത് അസാധ്യം തന്നെ. കാടും പുഴകളും മലകളും ഒക്കെയായി അതീവ ദുഷ്കരമായ ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. നിലവിലുള്ളതിന്റെ പല ഇരട്ടി ബിഎസ്എഫിനെ വിന്യസിച്ചാലും നുഴഞ്ഞു കയറ്റം പൂര്‍ണമായി തടയുക സാധ്യമല്ല . നുഴഞ്ഞ് കയറുന്ന ബംഗ്ലാദേശികളെ വോട്ട് ബാങ്ക് നോക്കി എല്ലാ സഹായവും ചെയ്യുന്ന തൃണമൂല്‍ , സിപിഎം , കോണ്‍ഗ്രസ്സ് എന്നീ പാര്‍ട്ടികളാണ് ഈ ദുരവസ്ഥക്ക് പ്രധാന കാരണം’.
Post Your Comments