Latest NewsNewsIndia

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ: അസമിലും സിക്കിമിലും മേഘാലയയിലും വെള്ളപ്പൊക്കം

ന്യൂഡല്‍ഹി: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ. അസമിലും സിക്കിമിലും മേഘാലയയിലും വെള്ളപ്പൊക്കം ഉണ്ടായി. അസമിലെ 146 ഗ്രാമങ്ങളില്‍ വെള്ളം കയറി. ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സിക്കിമില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും പലയിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2100 ടൂറിസ്റ്റുകളെ രക്ഷപ്പെടുത്തി. എന്നാല്‍ 300 പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് 37,000 പേര്‍ പ്രതിസന്ധിയിലാണെന്നാണ് വിവരം. മേഘാലയയില്‍ 79 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. സിക്കിമില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്.

Read Also: കൊച്ചുവേളി-മംഗളൂരു ജങ്ഷന്‍ അന്ത്യോദയ പ്രതിവാര ട്രെയിന്‍ സര്‍വീസ് ജൂണ്‍ 19മുതല്‍

അതേസമയം, ബിപാര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തില്‍ മഴ പെയ്തത് കുറവായിരുന്നു. എന്നാല്‍ ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും അതിശക്തമായ മഴയാണ് കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ലഭിച്ചത്. എന്നാല്‍ സംസ്ഥാനത്ത് ദുര്‍ബലമായിരുന്ന കാലവര്‍ഷം വീണ്ടും സജീവമാകുന്നുണ്ട്. സംസ്ഥാനത്തെമ്പാടും ഇന്ന് വ്യാപകമായി മഴ പെയ്യുമെന്നാണ് പ്രവചനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button