Latest NewsNewsBusiness

ഇന്റർഓപ്പറബിലിറ്റി സേവനങ്ങളുമായി ആമസോൺ പേ എത്തുന്നു, ലക്ഷ്യം ഇതാണ്

ആമസോൺ പേ വാലറ്റുകൾ വലിയ തോതിൽ ഉപഭോക്താക്കൾ ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്

ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്റെ ഡിജിറ്റൽ പേയ്മെന്റ് വിഭാഗമാണ് ആമസോൺ പേ. ഈ പ്ലാറ്റ്ഫോം മുഖാന്തരം ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് ഒട്ടനവധി തരത്തിലുള്ള റിവാർഡുകളും, കിഴിവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തവണ യുപിഐ വിനിമയങ്ങളിൽ കൂടുതൽ ചുവടുറപ്പിക്കാനുള്ള ശ്രമങ്ങളാണ് ആമസോൺ പേ നടത്തുന്നത്. ഇതിന്റെ ഭാഗമായി ‘ആമസോൺ പേ ഇന്റർഓപ്പറബിലിറ്റി’ സേവനങ്ങൾക്ക് കമ്പനി രൂപം നൽകിയിട്ടുണ്ട്.

ആമസോൺ പേ വാലറ്റുകൾ വലിയ തോതിൽ ഉപഭോക്താക്കൾ ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്. ആമസോൺ പേ വാലറ്റ് ഉപഭോക്താക്കൾക്ക് രാജ്യത്തുള്ള ഏത് ക്യുആർ കോഡും സ്കാൻ ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2023 ഏപ്രിലിൽ മാത്രം 62.8 മില്യൺ ആമസോൺ പേ വാലറ്റുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇവ ഉപയോഗിച്ച് 3.8 മില്യൺ വിനിമയങ്ങൾ മാത്രമാണ് ഇതുവരെ നടന്നത്. മറ്റ് യുപിഐ സേവന ദാതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ ആമസോൺ പേയ്ക്ക് കനത്ത തിരിച്ചടി ഉണ്ടായിട്ടുണ്ട്. പുതിയ ഫീച്ചറിലൂടെ ഈ സാഹചര്യം മറികടക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

Also Read: ഹോസ്റ്റലിൽ നിന്ന് പ്ലസ് ടുവിനു പഠിക്കുന്ന 2 പെൺകുട്ടികളെ കാണാതായതോടെ പുറത്ത് വന്നത് കൊടും പീഡനകഥ: 2 യുവാക്കൾ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button