ദുരൂഹത ഒഴിയാതെ മേഘയുടെ മരണം: ശരീരത്തിൽ അടിയേറ്റ പരുക്കുകൾ, മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് കുടുംബം

പിണറായി: കണ്ണൂർ പിണറായിയിൽ നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത്‌. പടന്നക്കരയിലെ മേഘ മനോഹരന്‍റെ മരണത്തിലാണ് കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഭർത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട്  മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് മേഘയുടെ കുടുബം വ്യക്തമാക്കി. മേഘയുടെ ശരീരത്തിൽ അടിയേറ്റ പരുക്കുകൾ ഉണ്ടായിരുന്നതായാണ് കുടുംബം പറയുന്നത്.

കഴിഞ്ഞ ജൂൺ 10നാണ് ഭർതൃവീട്ടിൽ മേഘ തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. ഒരു ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയതിന് പിറകെയായിരുന്നു മേഘയുടെ ആത്മഹത്യ. സംഭവത്തിൽ കതിരൂർ പൊലീസ് അന്ന് തന്നെ അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു.

എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. അതേസമയം ഇത് സാധാരണ മരണമല്ലെന്നും ഭർത്താവിന്‍റെ പീഡനമാണ് മരണ കാരണമെന്നുമാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.

Share
Leave a Comment