ചര്‍മ്മ സംരക്ഷണത്തിന് ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ചര്‍മ്മത്തിന് ആരോഗ്യകരവും വ്യക്തവും തിളക്കവുമുള്ളതായി തുടരുന്നതിന് ധാരാളം പോഷകങ്ങള്‍ ആവശ്യമാണ്. ഇതിനര്‍ത്ഥം നിങ്ങള്‍ ശരിയായ ഭക്ഷണങ്ങള്‍ മിതമായ അളവില്‍ കഴിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട് എന്നാണ്. ആരോഗ്യമുള്ള ഹൃദയത്തിനും എല്ലിനും വിറ്റാമിന്‍ കെ ആവശ്യമാണ്. എന്നാല്‍ ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.
ശരീരത്തിന് രക്തം കട്ടപിടിക്കുന്നതിനും മുറിവുകള്‍ ഉണങ്ങാന്‍ സഹായിക്കുന്നതുമായ വിറ്റാമിനുകളുടെ ഒരു ഗ്രൂപ്പാണ് വിറ്റാമിന്‍ കെ. വിറ്റാമിന്‍ കെ യുടെ കുറവ് എല്ലുകളുടെ ബലം കുറയ്ക്കുകയും ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കാരണം ആരോഗ്യമുള്ള അസ്ഥികള്‍ക്ക് ശരീരത്തിന് വിറ്റാമിന്‍ കെ ആവശ്യമാണ്. വരണ്ട ചര്‍മ്മവും കറുത്ത വൃത്തങ്ങളും തടയാനും ഇത് സഹായിക്കും.
വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍…
ബ്രൊക്കോളി…
വിറ്റാമിന്‍ കെ 1 അല്ലെങ്കില്‍ ഫൈലോക്വിനോണ്‍ സാധാരണയായി പച്ച ഇലക്കറികളില്‍ കാണപ്പെടുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ബ്രൊക്കോളി പ്രത്യേകിച്ചും നല്ലതാണ്. കാരണം അതില്‍ മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ബ്രോക്കോളി കഴിക്കുന്നത് വിറ്റാമിന്‍ എ, സി, സിങ്ക് എന്നിവയുടെ അളവ് നിലനിര്‍ത്താനുള്ള നല്ലൊരു മാര്‍ഗമാണ്. ബ്രോക്കോളിക്ക് പ്രായമാകല്‍ വിരുദ്ധ ഗുണങ്ങളുണ്ട്. കാരണം ഇതിലെ ല്യൂട്ടിന്‍ ഉള്ളടക്കം ഓക്സിഡേറ്റീവ് കേടുപാടുകള്‍ തടയാന്‍ സഹായിക്കും. സൂര്യാഘാതത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്ന സള്‍ഫോറഫേനും ഇതില്‍ അടങ്ങിയിട്ടുണ്ട്.
പാലക്ക് ചീര…
പാലക്ക് ചീര കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതുള്‍പ്പെടെ നിരവധി ഗുണങ്ങള്‍ നല്കുന്നു. വേവിച്ച അരക്കപ്പ് ചീരയില്‍ ഏകദേശം 440 എംസിജി വിറ്റാമിന്‍ കെ നല്‍കും. ഇതില്‍ വിറ്റാമിന്‍ എ, ബി, സി എന്നിവയും ഫോളേറ്റും അടങ്ങിയിട്ടുണ്ട്. ചീര കഴിക്കുന്നത് ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്തുകയും കൊളാജന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ഫ്രീ റാഡിക്കല്‍, അള്‍ട്രാവയലറ്റ് നാശത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
മാതളം…
മാതളനാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ ഉല്പാദനത്തില് പ്രധാന പങ്ക് വഹിക്കുന്നു. ഈ പഴത്തിലെ ആന്റിഓക്സിഡന്റുകള്‍ വീക്കം കുറയ്ക്കാനും ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള സംരക്ഷണം ഉറപ്പാക്കാനും സഹായിക്കും. അകാല വാര്‍ദ്ധക്യം ഒഴിവാക്കാന്‍ ഇത് സഹായിച്ചേക്കാം.
കിവിപ്പഴം…
വിറ്റാമിന്‍ കെയുടെ ഉറവിടമാണ് കിവി. വിറ്റാമിന്‍ സി, ഇ, ല്യൂട്ടിന്‍, സിയാക്സാന്തിന്‍, പോളിഫെനോള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ഈ പഴം കഴിക്കുന്നത് കൊളാജന്‍ ഉല്പാദനം സുഗമമാക്കുകയും ചര്‍മ്മത്തിലെ കറുത്ത പാടുകളും സൂര്യാഘാതവും ഒഴിവാക്കുകയും ചെയ്യും. കിവിയില്‍ കാന്‍സര്‍ വിരുദ്ധ ഫലങ്ങളുണ്ടാക്കുന്ന സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്.
പാലുല്‍പ്പന്നങ്ങള്‍…
കൊഴുപ്പ് നിറഞ്ഞ പാല്, ചീസ് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ വിറ്റാമിന്‍ കെ 2ന അടങ്ങിയിരിക്കുന്നു . ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്ന മറ്റ് വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും അവയില്‍ സമ്പുഷ്ടമാണ്.
Post Your Comments