ചർമ്മത്തിലെ പ്രശ്നങ്ങൾ എളുപ്പത്തിലും വേഗത്തിലും കണ്ടെത്താൻ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ ലെൻസ്. ചില മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അറിയാനും, വിദഗ്ധ ചികിത്സ തേടാനും സഹായിക്കുന്ന ഫീച്ചറാണ് പുതിയ അപ്ഡേറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചുണങ്ങ് കൊണ്ടോ, ഏതെങ്കിലും തരത്തിലുള്ള അലർജി കൊണ്ടോ ചർമ്മത്തിന് പ്രശ്നമുണ്ടോ എന്ന് കണ്ടെത്താൻ ഗൂഗിൾ ലെൻസ് ഉപയോഗിച്ചാൽ മതിയാകും. നിലവിൽ, ഈ ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ ലഭ്യമാണ്.
ഗൂഗിൾ ലെൻസിലുള്ള സാധാരണ ഇമേജ്-റെക്കഗ്നിഷൻ ഫീച്ചറിന് സമാനമായ രീതിയിലാണ് സെർച്ച് ചെയ്യാൻ സാധിക്കുക. സ്കിൻ ഡിറ്റക്ഷൻ ഫീച്ചർ ഉപയോഗിച്ച് ഗാലറിയിൽ നിന്നും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കും. ചിത്രം അപ്‌ലോഡ് ചെയ്ത ശേഷം മുകളിലേക്ക് സ്വയ്പ്പ് ചെയ്യുന്നത് വഴി ത്വക്കിന്റെ അവസ്ഥകളുടെ പ്രത്യേക ലിസ്റ്റ് ലഭിക്കുന്നതാണ്. ഇവ ഉപയോഗിച്ച് രോഗാവസ്ഥ മനസിലാക്കിയതിനു ശേഷം, വൈദ്യസഹായം തേടാം. ഒരു മെഡിക്കൽ രോഗനിർണയത്തിന് പകരമായി ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കില്ലെന്ന് ഗൂഗിൾ ഇതിനോടകം അറിയിച്ചിട്ടുണ്ട്. അതേസമയം ത്വക്കിന്റെ അവസ്ഥയെക്കുറിച്ച് അടിസ്ഥാന ധാരണ ഉണ്ടാക്കിയെടുക്കാൻ മാത്രമാണ് ഈ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്.
Post Your Comments