റിമൂവബിൾ ബാറ്ററികളുളള സ്മാർട്ട്ഫോണുകൾ തിരികെ എത്തിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ. ഇലക്ട്രോണിക് മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് റിമൂവബിൾ ബാറ്ററികളുളള ഹാൻഡ്സെറ്റുകൾ വീണ്ടും വിപണിയിൽ എത്തിക്കുന്നത്. ഇത് സംബന്ധിച്ച് നിലവിലുള്ള നിയമം പരിഷ്കരിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ വോട്ടെടുപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. 587 പാർലമെന്റ് അംഗങ്ങൾ സ്മാർട്ട്ഫോണിലും, മറ്റു ഉപകരണങ്ങളിലും റിമൂവബിൾ ബാറ്ററി തിരികെ കൊണ്ടുവരുന്നത് അനുകൂലിച്ചിട്ടുണ്ട്. ആകെ 9 പേർ മാത്രമാണ് ഈ അഭിപ്രായത്തെ എതിർത്ത് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇപ്പോൾ വിപണിയിലെത്തുന്ന സ്മാർട്ട്ഫോണുകളിൽ ഇൻബിൽറ്റ് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. അതിനാൽ, ബാറ്ററികൾക്ക് കേടുപാടുകൾ സംഭവിച്ചാൽ ഉപഭോക്താക്കൾക്ക് സ്വയം മാറ്റാൻ സാധിക്കാറില്ല. ഇതിനെ തുടർന്നാണ് പഴയ സമ്പ്രദായം തിരികെ കൊണ്ടുവരാൻ യൂറോപ്യൻ യൂണിയൻ പദ്ധതിയിടുന്നത്. നിയമം പ്രാബല്യത്തിലാകുന്നതോടെ ഉപഭോക്താക്കൾക്ക് എളുപ്പം ഊരി മാറ്റാൻ സാധിക്കുന്ന ബാറ്ററികളുളള സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നതാണ്. 2027 ഓടെയാണ് നിയമം പ്രാബല്യത്തിലാകാൻ സാധ്യത. അതേസമയം, പുതിയ നയത്തോട് എങ്ങനെ സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനികൾ പ്രതികരിക്കുമെന്നത് വ്യക്തമല്ല.
Also Read: സംസ്ഥാന എൻജിനീയറിംഗ് പ്രവേശന പരീക്ഷ: റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും
Post Your Comments