Life Style

ബ്രെയ്ന്‍ ട്യൂമര്‍ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

തലച്ചോറില്‍ അസാധാരണമാം വിധം കോശങ്ങള്‍ വളരുന്ന അവസ്ഥയാണ് ബ്രെയിൻ ട്യൂമര്‍. ഈ ട്യമൂറുകള്‍ ക്യാൻസറസും ആകാം അതുപോലെ തന്നെ നോൺ- ക്യാൻസറസും ആകാം. ഓരോരുത്തരിലും ട്യൂമറുണ്ടാക്കുന്ന പ്രശ്നങ്ങളും ആഘാതവും വ്യത്യസ്തമായി വരാം. എവിടെയാണ് ട്യമൂറുള്ളത് എന്നതിന് അനുസരിച്ച് തലച്ചോറിന്‍റെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്യാം.

സമയത്തിന് തിരിച്ചറിയപ്പെടുകയും ചികിത്സയെടുക്കുകയും ചെയ്തില്ലെങ്കില്‍ ബ്രെയിൻ ട്യൂമര്‍ തീര്‍ച്ചയായും വ്യക്തികളുടെ ജീവന് തന്നെ ഭീഷണിയാകാം. അതിനാല്‍ തന്നെ രോഗം എളുപ്പത്തില്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

ലക്ഷണങ്ങള്‍…

ബ്രെയിൻ ട്യൂമര്‍ രൂപപ്പെടുമ്പോള്‍ ഇതിനെ സൂചിപ്പിക്കാൻ ശരീരം ചില സൂചനകള്‍ നേരത്തേ നല്‍കും. എന്നാല്‍ പലപ്പോഴും രോഗികളോ അവരുടെ കൂടെയുള്ളവരോ ഈ ലക്ഷണങ്ങള്‍ നിസാരവത്കരിക്കാം. ഇതാണ് പലപ്പോഴും ഭാവിയില്‍ സങ്കീര്‍ണതകള്‍ക്ക് ഇടയാക്കുന്നത്.

ഇടവിട്ട് വരുന്ന തലവേദന, ചുഴലി, ബുദ്ധിയുടെ പ്രവര്‍ത്തനത്തില്‍ മന്ദിപ്പ്, നടക്കുമ്പോഴും മറ്റും ബാലൻസ് തെറ്റുന്ന അവസ്ഥ, രുചിയോ ഗന്ധമോ സ്പര്‍ശമോ പോലുള്ള സെൻസുകളുടെ പ്രവര്‍ത്തനം തടസപ്പെടുന്ന അവസ്ഥ എന്നിവയെല്ലാം ബ്രെയിൻ ട്യൂമറിന്‍റെ ലക്ഷണമായി വരുന്ന പ്രശ്നങ്ങളാണ്.

ഇപ്പറഞ്ഞ  ലക്ഷണങ്ങള്‍ കാണുന്നപക്ഷം ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശം തേടുകയും വേണ്ട പരിശോധനകള്‍ നടത്തുകയുമാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് മുമ്പ് സ്വയം നിര്‍ണയം നടത്തുന്നത് അഭികാമ്യമല്ല.

shortlink

Post Your Comments


Back to top button