
മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസൺ 5 എൺപതു ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഷോയിൽ ഏറെ ശ്രദ്ധേയനായ മത്സരാർത്ഥിയാണ് റിനോഷ്. കഴിഞ്ഞ ദിവസം നടന്ന ടിക്കറ്റ് ടു ഫിനാലെയിൽ മൂന്നാം സ്ഥാനത്ത് റിനോഷ് എത്തിയിരുന്നു. ഇപ്പോഴിതാ റിനോഷിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കാർണിവൽ ടാസ്ക് കഴിഞ്ഞതിന് പിന്നാലെ തന്റെ ദേഹത്തിലെ പ്രശ്നം റിനോഷ് ബിഗ് ബോസിനോട് പറഞ്ഞിരുന്നു. പിന്നാലെ മെഡിക്കൽ റൂമിലേക്ക് റിനോഷിനെ വിളിപ്പിക്കുക ആയിരുന്നു. പിന്നാലെ റിനോഷിന് വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Post Your Comments