Latest NewsNewsMobile PhoneTechnology

ഇന്ത്യൻ വിപണിയിൽ തരംഗമായി റിയൽമി 11 പ്രോ+ 5ജി, ആദ്യ ദിനം നേടിയത് റെക്കോർഡ് വിൽപ്പന

വ്യത്യസ്ഥവും നൂതനവുമായ ഒട്ടനവധി ഫീച്ചറുകൾ കോർത്തിണക്കിയാണ് റിയൽമി 11 പ്രോ+ 5ജി വിപണിയിൽ എത്തിയിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ തരംഗമായി മാറിയിരിക്കുകയാണ് റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റിയൽമി 11 പ്രോ+ 5ജി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ദിനം തന്നെ 60,000 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇന്ത്യൻ വിപണിയിൽ റിയൽമിയുടെ ചരിത്രത്തിലെ റെക്കോർഡ് വിൽപ്പനയാണ് ഇത്തവണ നടന്നിട്ടുള്ളത്. ട്വിറ്റർ മുഖാന്തരമാണ് ഈ സന്തോഷവാർത്ത റിയൽമി പങ്കുവെച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ഈ ഹാൻഡ്സെറ്റിന് ആവശ്യക്കാർ ഏറെ ഉണ്ടാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

വ്യത്യസ്ഥവും നൂതനവുമായ ഒട്ടനവധി ഫീച്ചറുകൾ കോർത്തിണക്കിയാണ് റിയൽമി 11 പ്രോ+ 5ജി വിപണിയിൽ എത്തിയിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് തന്നെ ഈ ഹാൻഡ്സെറ്റ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ കമ്പനി നൽകിയിരുന്നു. അമോലെഡ് ഡിസ്പ്ലേയാണ് ഇവയ്ക്ക് നൽകിയിരിക്കുന്നത്. 200 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ യൂണിറ്റും, 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ലഭ്യമാണ്. 25,000 രൂപയാണ് ഈ ഹാൻഡ്സെറ്റിന്റെ വില. ഫ്ലിപ്കാർട്ട്, realme.com എന്നീ പ്ലാറ്റ്ഫോമുകൾ മുഖാന്തരമാണ് റിയൽമി 11 പ്രോ+ 5ജി സ്മാർട്ട്ഫോണുകൾ വിൽപ്പനയ്ക്ക് എത്തിച്ചത്.

Also Read: പശ്ചിമബംഗാളിൽ സംഘർഷം: തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button