KeralaLatest NewsNewsInternational

നോർക്ക ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഇടി, ഐഇഎൽടിഎസ് പുതിയ ബാച്ചുകൾ: അപേക്ഷ നൽകാം

തിരുവനന്തപുരം: തിരുവനന്തപുരം മേട്ടുക്കടയിൽ പ്രവർത്തിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജിൽ ഒഇടി, ഐഇഎൽടിഎസ് കോഴ്‌സുകളിലെ പുതിയ ബാച്ചുകളിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. യുകെയിലെ ആരോഗ്യ മേഖലയിലേക്കുള്ള റിക്രൂട്ട്‌മെന്റിന്റെ ഭാഗമായാണ് പുതിയ ബാച്ച്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.nifl.norkaroots.org എന്ന വെബ്‌സൈറ്റിലെ course registration എന്ന ലിങ്ക് മുഖേന അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നഴ്‌സിങ്ങിൽ ബിരുദമുള്ളവർക്കും ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കുമായാണ് പുതിയ ബാച്ച്.

Read Also: അഴിമതി കേസുകളിൽ കോൺഗ്രസുമായി സിപിഎമ്മിന് ധാരണ: നിയമവാഴ്ച്ചയെ തകർക്കുകയാണ് സർക്കാരെന്ന് കെ സുരേന്ദ്രൻ

ബിപിഎൽ വിഭാഗത്തിനും എസ് സി ,എസ് ടി വിഭാഗത്തിനും പഠനം പൂർണമായും സൗജന്യമായിരിക്കും. മറ്റുളളവർ 25 ശതമാനം ഫീസ് മാത്രം അടച്ചാൽ മതിയാകും. +91-79073 23505 എന്ന വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെട്ടാൽ വിശദാംശങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Read Also: കൊളളയടിക്കുമെന്ന് ഭീഷണി മുഴക്കി ബാങ്കിൽ യുവാവിന്റെ പരാക്രമം: ജീവനക്കാരുടെ മേൽ പെട്രോളൊഴിച്ചു, അറസ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button